കൊച്ചി: മലയാള സിനിമയിൽ സൂപ്പർഹിറ്റ് ജോഡികൾ ഒരുമിക്കുന്നു. ഫഹദ് ഫാസിലിനെ നായകനാക്കി പുതിയ സിനിമയൊരുക്കാൻ ഒരുങ്ങുന്നത് ജീത്തു ജോസഫാണ്. സോഷ്യൽ മീഡിയയിലൂടെ സംവിധായകൻ തന്നെയാണ് സന്തോഷവാർത്ത ആരാധകരെ അറിയിച്ചത്. ശാന്തി മായാദേവിയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്.

ഫഹദ് ഫാസിലിനും ശാന്തി മായാദേവിക്കുമൊപ്പമുള്ള ചിത്രത്തിനൊപ്പമാണ് ജീത്തു ജോസഫിന്റെ പ്രഖ്യാപനം എത്തിയത്. ഈ ഫോർ എന്റെർറ്റൈന്മെന്റ് ബാനറിലാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തേക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.

മോഹൻലാൽ പ്രധാന വേഷത്തിലെത്തിയ നേര് ആയിരുന്നു ജീത്തുവിന്റെ അവസാനം പുറത്തിറങ്ങിയ ചിത്രം. ശാന്തി മായ ദേവിയും ജീത്തു ജോസഫും ചേർന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരുന്നത്. എന്തായാലും ആരാധകരെ ആവേശത്തിലാക്കിയിരിക്കുകയാണ് പ്രഖ്യാപനം. ചിത്രം ക്രൈം ത്രില്ലറോ കോർട്ട് റൂം ഡ്രാമയോ ആയിരിക്കുമോ എന്നാണ് ആരാധകർ ചോദിക്കുന്നത്.