- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജോജു ജോർജ് ബോളിവുഡിലേക്ക്
മുംബൈ: മലയാളത്തിന്റെ പ്രിയതാരം ജോജു ജോർജ് ബോളിവുഡിലേക്ക്. ഇതരഭാഷയിലേക്ക് ചേക്കേറുന്നതിന്റെ ഭാഗമായി തമിഴ് സിനിമയിൽ അടക്കം ജോജു ചുവടുവെച്ചു കഴിഞ്ഞു. ഇതിന്റെ പിന്നാലെയാണ് അനുരാഗ് കശ്യപ് സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെ താരം ബോളിവുഡിലേക്ക് ചുവടുവെക്കുന്നത്.
ബോബി ഡിയോൾ, സാനിയ മൽഹോത്ര തുടങ്ങിയ വൻ താരനിരയും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. അനുരാഗ് കശ്യപ് തന്നെയാണ് വാർത്ത സ്ഥിരീകരിച്ചത്. ത്രില്ലർ സ്വഭാവത്തിലുള്ള ചിത്രമാണ് ഒരുങ്ങുന്നത്. സബ ആസാദ്, ജീതേന്ദ്ര ജോഷി, റിദ്ദി സെൻ, സപ്ന പബ്ബി, അൻകുഷ് ജെഡാം, നാഗേഷ് ബോൻസ്ലെ തുടങ്ങിയ വൻ താരനിരയും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.
തമിഴിലും തെലുങ്കിലും ജോജു ഇതിനോടകം തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. കമൽ ഹാസനും മണിരത്നവും ഒന്നക്കുന്ന തഗ്ഗ് ലൈഫിലും താരം പ്രധാന വേഷത്തിലെത്തുന്നുണ്ട്. അതിനിടെ മലയാളത്തിൽ അകരങ്ങേറ്റം കുറിക്കാനുള്ള തയ്യാറെടുപ്പിലാണ് അനുരാഗ് കശ്യപ്. ആഷിഖ് അബു സംവിധാനം ചെയ്യുന്ന റൈഫിൽ ക്ലബ്ബിലൂടെ അഭിനേതാവായാണ് അനുരാഗ് എത്തുന്നത്.