- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
13 വര്‍ഷത്തിനിടെ ഒരു ഹിറ്റ് ചിത്രം പോലും സ്വന്തമായില്ല, സിനിമകളും കുറവ്; എന്നിട്ടും രാജ്യത്തെ ഏറ്റവും ധനികയായ നടിയായി ജൂഹി ചൗള; ആസ്തി 4,600 കോടി!
മുംബൈ: ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ സമ്പത്തുള്ള നടി സിനിമാത്തിരക്കുകള്‍ ഉള്ള ഐശ്വര്യ റായിയോ ദീപിക പദുകോണോ അല്ല. ബോളിവുഡിലെ മുന്‍കാല നടിയാണ് ഇന്ത്യയിലെ ഏറ്റവും സമ്പന്നയായ നടി. ജൂഹി ചൗളയാണ് ഒന്നാം സ്ഥാനത്തുള്ളത്. നിരവധി പേരെ പിന്തള്ളിയാണ് 2024 ലെ ഹുറണ്‍ റിച്ച് ലിസ്റ്റ് പ്രകാരം ജൂഹി ചൗള ഇന്ത്യയിലെ ഏറ്റവും ധനികയായ നടിയായി മാറിയത്. 4,600 കോടി രൂപയാണ് ജൂഹിയുടെ ആസ്തി.
2009 ന് ശേഷം ഒരു ഹിറ്റ് പോലും ജൂഹിയുടേതായി ഇല്ല. ജൂഹി ചുരുക്കം ചില സിനിമകളില്‍ അഭിനയിക്കുകയും പ്രധാനമായും അതിഥി വേഷങ്ങളില്‍ പ്രത്യക്ഷപ്പെടുകയും ചെയ്യുന്നുണ്ട്. എങ്കിലും, അവരുടെ പ്രധാന വരുമാനം സിനിമകളില്‍ നിന്ന് മാത്രമല്ല എന്നതാണ് ശ്രദ്ധേയം. ബിസിനസ്സ് സംരംഭങ്ങള്‍, ക്രിക്കറ്റ് ടീമിലെ ഓഹരി പങ്കാളിത്തം, റിയല്‍ എസ്റ്റേറ്റ് നിക്ഷേപങ്ങള്‍ എന്നിവയാണ് സമ്പാദ്യത്തിലെ പ്രധാന പങ്ക് വഹിക്കുന്നത്.
ബിസിനസുകാരനും വ്യവസായിയുമായ ജയ് മേത്തയെ ആണ് ജൂഹി ചൗള വിവാഹം കഴിച്ചത്. മേത്ത ഗ്രൂപ്പിന് കീഴിലുള്ള സൗരാഷ്ട്ര സിമന്റ് ലിമിറ്റഡിലും നടിക്ക് ഓഹരി പങ്കാളിത്തമുണ്ട്. സുഹൃത്തായ ബോളിവുഡ് സൂപ്പര്‍സ്റ്റാര്‍ ഷാരൂഖ് ഖാനുമായി ചേര്‍ന്ന് നിരവധി ബിസിനസ് സംരംഭങ്ങളില്‍ ജൂഹി ചൗള പങ്കാളിയാണ്. ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിലും ഓഹരികളുണ്ട്. മുംബൈയില്‍ ഇറ്റാലിയന്‍, ലെബനീസ് ഭക്ഷണവിഭവങ്ങള്‍ക്കായി ഗസ്റ്റോസോ, റൂ ഡു ലിബന്‍ എന്നീ രണ്ട് റെസ്റ്റോറന്റുകളും ജൂഹിക്ക് സ്വന്തമാണ്.