ചെന്നൈ: ആരോഗ്യകാര്യത്തിൽ ഏറെ ശ്രദ്ധിക്കുന്ന നടിമാരുടെ കൂട്ടത്തിലാണ് നടി ജ്യോതിക. നടിയുടെ വർക്കൗട്ട് വീഡിയോകൾ ആരാധകരെ ശരിക്കും അമ്പരപ്പിച്ചിട്ടുണ്ട്. ഇപ്പോൾ, വീണ്ടും ജിമ്മിൽ വർക്ക്ഔട്ട് ചെയ്യുന്ന വിഡിയോകൾ പങ്കുവെച്ച് ആരാധകരെ അമ്പരപ്പിക്കുകയാണ് ജ്യോതിക.

ഭർത്താവും തെന്നിന്ത്യൻ സൂപ്പർതാരവുമായ സൂര്യയ്ക്കൊപ്പമുള്ള വർക്ക്ഔട്ട് ചെയ്യുന്ന വീഡിയോയാണ് താരം പുറത്തുവിട്ടിരിക്കുന്നത്. 'ഡബിൾ സ്വെറ്റ്, ഡബിൾ ഫൺ' എന്ന ക്യാപ്ഷനോടെ ജ്യോതികയാണ് വിഡിയോ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തത്. ഇതിനോടകം വിഡിയോ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. കപ്പിൾ ഗോൾസ് എന്നാണ് പലരുടെ കമന്റ് ചെയ്തിരിക്കുന്നത്.

ശിവ സംവിധാനം ചെയ്യുന്ന 'കങ്കുവാ'യാണ് സൂര്യയുടെ അണിയറയിൽ ഒരുങ്ങുന്ന ചിത്രം. പീരിയോഡിക് ത്രീഡി ചിത്രമാണ് കങ്കുവാ. പത്ത് ഭാഷകളിൽ റിലീസ് ചെയ്യുന്ന ചിത്രത്തിൽ ബോളിവുഡ് താരം ദിഷ പഠാണിയാണ് നായിക.

View this post on Instagram

A post shared by Jyotika (@jyotika)