- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
'ഓമനയും മാത്യുവും എന്നും എന്റെ ഹൃദയത്തിൽ ജീവിക്കും'; കാതൽ ദ കോർ അണിയറക്കാർക്ക് നന്ദി പറഞ്ഞ് ജ്യോതിക
ചെന്നൈ: മികച്ച അഭിപ്രായങ്ങളുമായി മുന്നോട്ടു പോകുകയാണ് മമ്മൂട്ടി, ജ്യോതിക എന്നിവരെ പ്രധാന കഥാപാത്രങ്ങളായ കാതൽ ദി കോർ സിനിമ. ജിയോ ബേബി സംവിധാനം ചെയ്ത ചിത്രത്തെ അഭിനന്ദിച്ചു നിരവധി പ്രമുഖരാണ് എത്തുന്നത്. ചിത്രത്തിന്റ വിജയത്തിൽ സമൂഹമാധ്യമത്തിലൂടെ പ്രേക്ഷകർക്കും ടീമിനും നന്ദി പറയുകയാണ് ജ്യോതിക. 'ഓമനയും മാത്യുവും എന്നും എന്റെ ഹൃദയത്തിൽ ജീവിക്കും' എന്നാണ് ജ്യോതിക ഇൻസ്റ്റഗ്രാമിൽ കുറിച്ചത്.
'ചില സിനിമകൾ ശുദ്ധമായ ഉദ്ദേശ്യത്തോടെ, സിനിമയെ സ്നേഹിക്കുന്നതിന് വേണ്ടിയാണ് നിർമ്മിക്കപ്പെടുന്നത്. 'കാതൽ ദ കോർ' അത്തരമൊരു സിനിമയാണ്. മുഴുവൻ ടീമിന്റെയും ആത്മാർർഥ പരിശ്രമത്തിൽ നിന്നും ഉടലെടുത്ത ഒന്ന്. അതിനെ അംഗീകരിക്കുകയും ബഹമാനിക്കുകയും ചെയ്ത പ്രേക്ഷകർക്ക് നന്ദി. സിനിമയോടുള്ള നമ്മുടെ സ്നേഹം, അതിനെ മികവുറ്റതാക്കും. ദി റിയൽ ലൈഫ് ഹീറോ മമ്മൂട്ടി സാറിന് എന്റെ എല്ലാ സ്നേഹവും ബഹുമാനവും. ഒപ്പം ബിഗ് സല്യൂട്ടും. ജിയോ ബേബിക്കും ആദർശ് സുകുമാരനും പോൾസൻ സ്കറിയയ്ക്കും മുഴുവൻ ടീമിനും എന്റെ നന്ദി. ഓമനയും മാത്യുവും എന്നെന്നും എന്റെ ഉള്ളിൽ ജീവിക്കും'- ജ്യോതിക കുറിച്ചു.
പ്രഖ്യാപനം മുതൽ വൻ പ്രേക്ഷക ശ്രദ്ധലഭിച്ച ചിത്രമാണ് കാതൽ. ഏറെ നാളത്തെ കാത്തിരിപ്പിന് ഒടുവിൽ നവംബർ 23നാണ് ചിത്രം തിയറ്ററിൽ എത്തിയത്. ജ്യോതിക, മമ്മൂട്ടി എന്നിവർക്കൊപ്പം ആർ എസ് പണിക്കർ, സുധി കോഴിക്കോട്, ചിന്നു ചാന്ദിനി, മുത്തുമണി തുടങ്ങി നിരവധി താരങ്ങളും അണിനിരന്നിരുന്നു.
13 വർഷത്തെ ഇടവേളയ്ക്കുശേഷം ജ്യോതിക മലയാളത്തിലെത്തുന്ന ചിത്രമാണ് കാതൽ. 2009-ൽ പുറത്തിറങ്ങിയ 'സീതാകല്യാണം' ആണ് ജ്യോതിക ഒടുവിൽ അഭിനയിച്ച മലയാള ചിത്രം. 'കണ്ണൂർ സ്ക്വാഡി'ന്റെ വൻ വിജയത്തിന് ശേഷം മമ്മൂട്ടി കമ്പനിയുടെ ബാനറിലാണ് ചിത്രം പുറത്തിറങ്ങിയത്. ആദർശ് സുകുമാരൻ പോൾസൺ സക്കറിയ എന്നിവരാണ് ചിത്രത്തിന്റെ തിരക്കഥ. സാലു കെ തോമസാണ് ഛായാഗ്രാഹണം.