ചെന്നൈ: സെലിബ്രിറ്റികളുടോ മോശമായി പെരുമാരുന്ന ആരാധകരുടെ ഇടപെടൽ പലപ്പോഴും സൈബറിടങ്ങളിൽ വാർത്തയാകാറുണ്ട്. അത്തരം ഒരു അനുഭവമാണ് ഇപ്പോൾ തെന്നന്ത്യൻ സുന്ദരി കാജൽ അഗർവാളിനും സംഭവിച്ചിരിക്കുന്നത്. ആരാധകനിൽ നിന്നും മോശം പെരുമാറ്റമാണ് നടി നേരിടേണ്ടി വന്നത്. ഫോട്ടോ എടുക്കാൻ എത്തിയ ആരാധകൻ താരത്തിന്റെ ശരീരത്തിൽ കടന്നു പിടിക്കുകയായിരുന്നു. ഒരു കടയുടെ ഉദ്ഘാടനത്തിനിടെയാണ് താരത്തിന് മോശം അനുഭവമുണ്ടായത്. ഫോട്ടോ എടുക്കാൻ എത്തിയ ആരാധകൻ താരത്തിന്റെ ശരീരത്തിൽ കടന്നു പിടിക്കുകയായിരുന്നു

ഹൈദരാബാദിലെ ഒരു വസ്ത്ര കടയുടെ ഉദ്ഘാടനത്തിനാണ് താരം എത്തിയത്. ഫോട്ടോ എടുക്കാൻ എത്തിയ ആരാധകൻ താരത്തെ പിന്നിൽ നിന്ന് കയ്യിട്ട് പിടിക്കുകയായിരുന്നു. അപ്രതീക്ഷിത സംഭവത്തിൽ ഞെട്ടിയ താരം എന്താണ് ചെയ്തത് എന്ന് ഇയാളോട് ചോദിക്കുന്നതും കാണാമായിരുന്നു.

സംഭവത്തിന്റെ വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. നിരവധി പേരാണ് ആരാധകന്റെ അതിരുവിട്ട പെരുമാറ്റത്തിൽ അമർഷം രേഖപ്പെടുത്തുന്നത്. സ്ത്രീകളുടെ ശരീരത്തിൽ അനുവാദമില്ലാതെ പിടിക്കരുതെന്ന് എന്നാണ് ഇവർ മനസിലാക്കുക എന്നാണ് ആരാധകർ ചോദിക്കുന്നത്. ഈ അവസരത്തിൽ മാന്യമായി പ്രതികരിച്ച കാജളിനെ അഭിനന്ദിക്കുന്നവരുമുണ്ട്.

തെന്നിന്ത്യയിലെ നിറസാന്നിധ്യമാണ് കാജൽ അഗർവാൾ. 2020ലാണ് താരം ഗൗതം കിച്‌ലുലുമായി വിവാഹിതയാവുന്നത്. 2022 ൽ മകൻ ജനിച്ചു. പിന്നാലെ കുറച്ചുനാൾ താരം പൊതുരംഗത്തുനിന്നും ഇടവേളയെടുത്തിരുന്നു. 'ഭഗവന്ത് കേസരി' ആണ് കാജലിന്റെതായി ഒടുവിൽ തിയറ്ററുകളിലെത്തിയ ചിത്രം. 'സത്യഭാമ' ആണ് കാജലിന്റെതായി ഇനി റിലീസിന് ഒരുങ്ങുന്ന ചിത്രം.