- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ആരാധകരെ ഞെട്ടിച്ചു കജോൾ; സ്‌ക്രീനിൽ ചുംബന സീൻ, 23 വർഷമായി തുടരുന്ന നയം അവസാനിപ്പിച്ച് നടിയുട ബോൾഡ് നീക്കം
മുംബൈ: പ്രേക്ഷകരെ ഞെട്ടിച്ച് കജോളും. 23 വർഷമായി സ്‌ക്രീനിൽ ചുംബന രംഗത്തിൽ അഭിനയിക്കില്ലെന്ന നയം ലംഘിച്ചിരിക്കുകയാണ് കജോൾ ഇപ്പോൾ. 'ദ ട്രയൽ' എന്ന പുതിയ വെബ് സീരിസിലാണ് കജോളിന്റെ ചുംബന രംഗങ്ങൾ എത്തിയത്. ഈ സീരിസിൽ അഭിഭാഷകയായ നൊയോനിക സെൻഗുപ്തയുടെ വേഷത്തിലാണ് കജോൾ എത്തുന്നത്. കജോളിന് രണ്ട് ചുംബന രംഗങ്ങളാണ് സീരിസിൽ ഉള്ളത്. ഒന്ന് അലി ഖാനുമായും, മറ്റെത് ജിഷു സെൻഗുപ്തയുമായും. രണ്ട് വ്യത്യസ്ത എപ്പിസോഡുകളിലാണ് ഈ ചുംബന രംഗങ്ങൾ.
കജോളിന്റെ ബോൾഡായ രംഗങ്ങളിൽ ആരാധകർക്ക് ആദ്യം ഞെട്ടൽ ഉണ്ടായെങ്കിലും പിന്നീട് പ്രശംസകളാണ് ലഭിച്ചത്. ഈ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. കജോളിന്റെ റോമാൻസ് രംഗങ്ങൾ പരമ്പരയുടെ ഗതിക്ക് അത്യവശ്യമാണ് എന്നാണ് സീരിസ് കണ്ടവർ പലരും പറയുന്നത്.
ജൂലൈ 14 മുതലാണ് വെബ് സീരിസിന്റെ സ്ട്രീമിങ് ആരംഭിച്ചത്. 'ദ ഗുഡ് വൈഫ്' എന്ന അമേരിക്കൻ സീരിസിന്റെ റീമേക്കാണ് ദ ട്രയൽ. തന്റെ ഭർത്താവിന്റെ വഞ്ചനയെ വെല്ലുവിളിക്കുകയും ജീവിതത്തിൽ നേരിടുന്ന പരീക്ഷണങ്ങളെ നേരിടാൻ ശ്രമിക്കുകയും ചെയ്യുന്ന നൊയോനിക എന്ന വക്കീലിന്റെ യാത്രയാണ് പരമ്പര.
ഷോയിൽ ഷീബ ഛദ്ദ, കുബ്ര സെയ്ത്, ഗൗരവ് പാണ്ഡെ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. കജോളിന്റെ അഭിനയം പ്രശംസ നേടിയെങ്കിലും തിരക്കഥയിലും സംവിധാനത്തിലും പോരായ്മകൾ ചൂണ്ടിക്കാട്ടി ചിലർ രംഗത്തെത്തിയിരുന്നു.