മുംബൈ: ബോളിവുഡ് താരങ്ങളായ അജയ് ദേവ്ഗണിന്റേയും കാജോളിന്റേയും മകളാണ് നൈസ. ലോകമെമ്പാടും ആരാധകരുള്ള മാതാപിതാക്കളുടെ വഴിയേ മകളും ബോളിവുഡിലേക്ക് കാലെടുത്തുവെക്കുമോയെന്ന ആകാംക്ഷ ഏറെനാളായുണ്ട്. ഇപ്പോഴിതാ, നൈസയുടെ സിനിമാ അരങ്ങേറ്റത്തെ കുറിച്ച് മനസ് തുറന്നിരിക്കുകയാണ് കാജോള്‍.

കാജോളിന്റെ വാക്കുകൾ...

'പ്രാഥമികമായി എനിക്ക് പറയാനുള്ളത്, എല്ലാവരിലും നിന്നും ഉപദേശം സ്വീകരിക്കരുതെന്നാണ്. എന്തുചെയ്യണമെന്ന് ആളുകളോട് ചോദിച്ചാല്‍, നൂറ് ആളുകള്‍ മുന്നോട്ടുവന്ന് മൂക്ക് മാറ്റണം, കൈമാറ്റണം, മുടിയുടെ നിറം മാറ്റണം, അത് ചെയ്യണം ഇത് ചെയ്യണം എന്നൊക്കെ പറയും.

ആള്‍ക്കൂട്ടത്തോട് ചേര്‍ന്നുനില്‍ക്കുന്നവരെക്കാള്‍ അതില്‍നിന്ന് വേറിട്ട്‌ നില്‍ക്കുന്നവരെയാണ് ആളുകള്‍ ഓര്‍ത്തിരിക്കുക. തനിക്കായി സ്വന്തം ഇടം കണ്ടെത്താനുള്ള കഴിവാണ് ഏതൊരു വ്യക്തിയുടേയും വിജയരഹസ്യം',- എന്നായിരുന്നു കാജോളിന്റെ മറുപടി.