- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പത്താന് ശരിക്കും എത്ര കിട്ടിയെന്ന തമാശ ചോദ്യവുമായി കജോൾ; വാളെടുത്ത് ഷാരുഖ് ആരാധകർ; , രൂക്ഷ വിമർശനം
മുംബൈ: അടുത്തിടെ ബോളിവുഡിലെ ഏറ്റവും ഹിറ്റ് ചിത്രമായിരുന്നു ഷാരുഖ് ഖാന്റെ പത്താൻ. ഇടക്കാലം കൊണ്ട് ബോളിവുഡിന് ഊർജ്ജം പകർന്ന ചിത്രം. ഈ ചിത്രം സിനിമാ മേഖലയ്ക്ക് തന്നെ ഉണർവ്വു സമ്മാനിച്ിരുന്നു. ഹിന്ദി ഭാഷയിൽ ഏറ്റവും ഗ്രോസ് കളക്ഷൻ നേടുന്ന ചിത്രമായി പത്താൻ മാറി. എന്നാൽ ഇപ്പോൾ പത്താന്റെ കളക്ഷനിൽ സംശയവുമായി നടി കജോൾ രംഗത്തെത്തിയിരിക്കുകയാണ്.
അടുത്തിടെ നടന്ന ഒരു അഭിമുഖത്തിലാണ് താരം ഇത് വ്യക്തമാക്കിയത്. അഭിമുഖത്തിനിടെ ഷാരൂഖ് ഖാനോട് എന്തെങ്കിലും ചോദിക്കാൻ അവസരം കിട്ടിയാൽ എന്ത് ചോദിക്കുമെന്നായിരുന്നു അവതാരകന്റെ ചോദ്യം. ഇതിന് മറുപടിയായി പഠാൻ ശരിക്കും എത്ര കളക്ഷൻ നേടി എന്നായിരിക്കും ചോദിക്കുക എന്നായിരുന്നു താരത്തിന്റെ മറുപടി.
ഷാരുഖ് ഖാൻ ആരാധകരെ ചൊടിപ്പിച്ചിരിക്കുകയാണ് കജോളിന്റെ മറുപടി. പത്താന്റെ കളക്ഷനിൽ കജോളിന് സംശയമുണ്ടോയെന്നാണ് അവർ ചോദിക്കുന്നത്. ഇരുവരും തമ്മിൽ സുഹൃത്തുക്കൾ തന്നെയാണോയെന്നും ചോദിക്കുന്നവരുണ്ട്. ബോളിവുഡിലെ അടുത്ത സുഹൃത്തുക്കളായിരുന്നു കജോളും ഷാരൂഖും. അതിനിടെ. കജോൾ തമാശരൂപേണ പറഞ്ഞതിനെ വിവാദമാക്കുന്നത് എന്തിനാണെന്ന് ചോദിക്കുന്നവരുമുണ്ട്. കൂടാതെ പത്താന്റെ യഥാർത്ഥ കണക്കുകൾ പുറത്തുവിടണം എന്നാവശ്യവും ഉയരുകയാണ്.