- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
'നാൻ അതു സൊല്ലിയേ ആകണം, നീ അവളോ അഴക്'; സിനിമാ അവാർഡ് വേദിയിൽ താരിണിയെ പ്രൊപ്പോസ് ചെയ്ത് കാളിദാസ് ജയറാം
ചെന്നൈ: പൊതുവേദിയിൽ പ്രണയിനിയെ പ്രൊപ്പോസ് ചെയ്ത് നടൻ കാളിദാസ് ജയറാം. സിനിമാ പുരസ്ക്കാര വേദിയിൽ വച്ചാണ് താരം കാമുകിയെ പ്രൊപ്പോസ് ചെയ്തിരിക്കുന്നത്. ഷീ തമിഴ് നക്ഷത്രം 2023 അവാർഡ്സ് വേദിയിൽ വച്ചാണ് കാളിദാസ് കാമുകിയും മോഡലുമായ താരിണി കലിംഗരായരുവിനെ പ്രൊപ്പോസ് ചെയ്തത്.
അവർഡ് ഷോയുടെ പ്രമോ വിഡിയോയിലാണ് ഇരുവരുടെയും പ്രണയരംഗങ്ങൾ ഉൾപ്പെടുത്തിയിട്ടുള്ളത്. ഷീ തമിഴ് നക്ഷത്രം 2023 അവാർഡ്സ് നൈറ്റിൽ താരിണിക്കൊപ്പം എത്തിയതായിരുന്നു കാളിദാസ്. ഷീ തമിഴിന്റെ ബെസ്റ്റ് ഫാഷൻ മോഡലിനുള്ള 2023 അവാർഡ് താരിണിക്കായിരുന്നു. പുരസ്കാരം ഏറ്റുവാങ്ങുന്നതിനിടെ താരിണിയുടെ നേട്ടത്തിൽ അഭിമാനിക്കുന്ന ഒരാളിവിടെ ഉണ്ടെന്നും അദ്ദേഹത്തെ കുറിച്ച് പറയാതിരിക്കാനാകില്ലെന്നും അവതാരക പറയുന്നുണ്ട്.
തുടർന്ന് കാളിദാസിനെ വേദിയിലേക്ക് ക്ഷണിക്കുകയായിരുന്നു. ഇരുവരും തമ്മിലുള്ള ബന്ധമെന്താണെന്ന ചോദ്യത്തിന് താൻ താരിണിയെ കല്യാണം കഴിക്കാൻ പോകുന്നു എന്നായിരുന്നു കാളിദാസിന്റെ മറുപടി. വാരണമായിരം എന്ന ചിത്രത്തിൽ നായകൻ നായികയെ പ്രൊപ്പോസ് ചെയ്യുന്ന രീതിയിൽ സൂര്യയുടെ ശബ്ദം അനുകരിച്ചാണ് താരിണിയെ താരം പ്രൊപ്പോസ് ചെയ്യുന്നത്. താരിണിയെ വേദിയിൽ വെച്ച് കാളിദാസ് എടുത്തുപൊക്കുന്നതും പ്രമോ വിഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
കഴിഞ്ഞ വർഷമാണ് താരിണിയുമായുള്ള പ്രണയം സോഷ്യൽമീഡിയയിലൂടെ താരം വെളിപ്പെടുത്തിയത്. 2021ലെ ലിവാ മിസ് ദിവാ റണ്ണറപ്പായ താരിണി നീലഗിരി സ്വദേശിനിയാണ്. തിരുവോണ ദിനത്തിൽ കാളിദാസ് പങ്കുവെച്ച കുടുംബ ചിത്രത്തിലും താരിണിയുണ്ടായിരുന്നു. കഴിഞ്ഞ ദിവസമാണ് മാളവിക തന്റെ കാമുകന്റെ ചിത്രം ഇൻസ്റ്റഗ്രാമിലൂടെ വെളിപ്പെടുത്തിയത്.
മറുനാടന് ഡെസ്ക്