- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
സുഹാസിനിയെയും അക്ഷരയെയും ചേർത്തു പിടിച്ച് കമൽഹാസൻ; സുഹാസിനി പങ്കുവച്ച ചിത്രങ്ങൾ വൈറൽ
ചെന്നൈ: ഇന്ത്യൻ നടിയും സംവിധായികയും നിർമ്മാതാവും എഴുത്തുകാരിയുമായ സുഹാസിനി മണിരത്‌നം തമിഴ്,തെലുങ്ക്,മലയാളം,കന്നഡ സിനിമകളിൽ അഭിനേത്രിയായി തിളങ്ങിയ താരമാണ്. ഒരു സിനിമാ കുടുംബത്തിൽ നിന്നാണ് സുഹാസിനി വെള്ളിത്തിരയിലെത്തുന്നത്. ചാരുഹാസന്റെ മകളായ സുഹാസിനി തമിഴിലെ സൂപ്പർഹിറ്റ് സംവിധായകനായ മണിരത്‌നത്തിനെയാണ് വിവാഹം ചെയ്തിരിക്കുന്നത്.
സിനിമയിൽ മാത്രമല്ല അവതാരകയായും തിളങ്ങി നിൽക്കുന്ന താരം കൂടിയാണ് സുഹാസിനി. സോഷ്യൽ മീഡിയയിൽ സജീവമായ താരം എല്ലാ വിശേഷങ്ങളും ചിത്രങ്ങളും അതിലൂടെ പങ്കിടാറുണ്ട്. ഇപ്പോഴിതാ കമൽഹാസനും അക്ഷരഹാസനുമൊപ്പമുള്ള ചിത്രം പങ്കിടുകയാണ് താരം. ''ഒരു ജെറ്റ് വിമാനത്തിൽ പുറപ്പെടുന്നു. പിന്നെ ഞാൻ ആരെയാണ് തേടുന്നത്..കുടുംബം ...അതേ വിമാനത്തിൽ.
ആശ്ചര്യങ്ങൾ വളരെ മനോഹരമാണ്....'' എന്നാണ് താരം ചിത്രത്തിന് ക്യാപ്ഷൻ നൽകിയിരിക്കുന്നത്. സുഹാസിനിയെയും അക്ഷരയെയും ചേർത്തു പിടിച്ച് കമൽഹാസൻ നിൽക്കുന്ന ചിത്രങ്ങളും താരം പങ്കിട്ടിട്ടുണ്ട്.