കൊച്ചി: കഴിഞ്ഞ ദിവസം ആയിരുന്നു നടൻ മമ്മൂട്ടിയുടെ ഉമ്മ ഫാത്തിമ ഇസ്മായിൽ അന്തരിച്ചത്. സമൂഹത്തിന്റെ വിവിധ മേഖലയിൽ ഉള്ള നിരവധി പേരാണ് അനുശോചന അറിയിച്ചു കൊണ്ട് രംഗത്തെത്തിയത്. ഇപ്പോഴിതാ ഉമ്മയുടെ വേർപാടിൽ അനുശോചനം അറിയിച്ചിരിക്കുകയാണ് ഉലകനായകൻ കമൽഹാസൻ. ജീവിച്ചിരുന്ന കാലത്ത് മകൻ എത്തിയ ഉയരങ്ങൾ കണ്ട സംതൃപ്തിയോടെ ആണ് ഉമ്മ യാത്രയായതെന്ന് കമൽഹാസൻ അനുശോചന കുറിപ്പിൽ പറഞ്ഞു. ട്വീറ്ററിലൂടെയാണ് കമൽഹാസന്റെ വാക്കുകൾ.

'പ്രിയപ്പെട്ട മമ്മൂക്ക, താങ്ങളുടെ മാതാവിന്റെ വിയോഗത്തെ കുറിച്ച് അറിഞ്ഞു. നിങ്ങൾ ഭാഗ്യവാനാണ്. ജീവിച്ചിരിക്കുന്ന സമയത്ത് നിങ്ങളെത്തിയ ഉയരങ്ങൾ കാണാൻ ഉമ്മയ്ക്ക് കഴിഞ്ഞു. വലിയ സംതൃപ്തിയോടെയാകും അവർ ലോകത്തോട് വിടവാങ്ങിയത്. നിങ്ങളുടെ വേദനയെ സമയത്തിന് മാത്രമേ സുഖപ്പെടുത്താനാകൂ. ആ വേദനയിൽ ഞാനും പങ്കുചേരുന്നു', എന്നാണ് കമൽഹാസൻ കുറിച്ചത്.