- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അംബാനിയുടെ വിരുന്നിൽ പങ്കെടുത്ത സൂപ്പർ താരങ്ങൾക്കെതിരെ കങ്കണ
മുംബൈ: അംബാനി കുടുംബത്തിലെ ആഘോഷത്തിൽ പങ്കെടുത്ത താരങ്ങൾക്കെതിരെ ഒളിയമ്പുമായി നടി കങ്കണ റണൗട്ട്. ഗായിക ലത മങ്കേഷ്‌കറുടെ പഴയ അഭിമുഖം ഇൻസ്റ്റഗ്രാം സ്റ്റോറിയായി പങ്കുവെച്ചുകൊണ്ടാണ് വിമർശനം ഉന്നയിച്ചത്. നിരവധി ഹിറ്റ് ഗാനങ്ങളുള്ള ഞാനും ലതാ ജിയും ഒരുപോലെയാണെന്നും സാമ്പത്തിക പ്രതിസന്ധി നേരിട്ടസമയത്തുപോലും പ്രലോഭനങ്ങളിൽ കീഴ്‌പ്പെട്ടിട്ടില്ലെന്നും കങ്കണ കുറിച്ചു.
'ജീവിതത്തിൽ സാമ്പത്തിക പ്രതിസന്ധികളിലൂടെ നിരവധി തവണ കടന്നുപോയിട്ടുണ്ട്. പ്രലോഭനങ്ങളും ഒരുപാട് ഉണ്ടായിട്ടുണ്ട്. ഒരിക്കലും പ്രലോഭനങ്ങൾക്ക് കീഴ്‌പ്പെട്ട് വിവാഹ ചടങ്ങുകളിൽ ഐറ്റം ഡാൻസ് ചെയ്യില്ല. നിരവധി സൂപ്പർ ഹിറ്റ് ഐറ്റം ഗാനങ്ങൾ എനിക്ക് വാഗ്ദാനം ചെയ്തിട്ടുണ്ട്. നിരവധി അവാർഡ് ഷോകൾ ഒഴിവാക്കിയിട്ടുണ്ട്.
പ്രശസ്തിയും പണവും വേണ്ടെന്നുവെക്കാൻ ശക്തമായ വ്യക്തിത്വവും അന്തസും ആവശ്യമാണ്. ഇന്നത്തെ യുവതലമുറ മനസിലാക്കേണ്ടത്, കുറുക്കുവഴികളുടെ ഈ ലോകത്ത് ഒരാൾക്ക് നേടാനാവുന്ന ഏക സമ്പത്ത് സത്യസന്ധതയുടെ സമ്പന്നതയാണ്'- കങ്കണ കുറിച്ചു.
അംബാനിയുടെ മകന്റെ വിവാഹാഘോഷങ്ങളിൽ ബോളിവുഡിലെ മിക്ക താരങ്ങളും എത്തിയിരുന്നു. വൻ പ്രതിഫലമാണ് താരങ്ങൾക്ക് നൽകിയതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ആമിർ ഖാൻ, ഷാറൂഖ് ഖാൻ, സൽമാൻ എന്നിവർ ഒരുമിച്ച് ഓസ്‌കർ പുരസ്‌കാരം നേടിയ തെലുങ്ക് ഗാനം' നാട്ടു നാട്ടുവിന്' ചുവടു വെച്ചരുന്നു ഖാൻ ത്രയങ്ങളുടെ നൃത്തം വൈറലായിരുന്നു. കോടികളാണ് ഇതിനു വേണ്ടി അംബാനി കുടുംബം ചെലവഴിച്ചത്.
മൂന്ന് ദിവസം ഗുജറാത്തിലെ ജാംനഗറിൽ നടന്ന ആഘോഷത്തിൽ കങ്കണ എത്തിയിരുന്നില്ല.