- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'അമിതാഭ് ബച്ചൻ കഴിഞ്ഞാൽ ആളുകൾ ഏറ്റവും സ്നേഹിക്കുന്നത് എന്നെ'
മുംബൈ: മികച്ച കഥാപാത്രങ്ങളിലൂടെ ആരാധകരുടെ ഹൃദയം കവർന്നിട്ടുള്ള താരമാണ് കങ്കണ റണാവത്ത്. ഇപ്പോൾ സിനിമയും കടന്ന് രാഷ്ട്രീയത്തിലേക്ക് എത്തിയിരിക്കുകയാണ് താരം. ബോളിവുഡിൽ അമിതാഭ് ബച്ചൻ കഴിഞ്ഞാൽ ഏറ്റവും സ്നേഹവും ബഹുമാനവും ലഭിക്കുന്നത് തനിക്കാണ് എന്നാണ് കങ്കണ അവകാശപ്പെടുന്നത്. തെരഞ്ഞെടുപ്പു റാലിക്കിടെയാണ് താരത്തിന്റെ അവകാശവാദം.
രാജ്യം ഒന്നടങ്കം അമ്പരന്നിരിക്കുകയാണ്. ഞാൻ രാജസ്ഥാനിലോ പശ്ചിയ ബംഗാളിലോ ന്യൂഡൽഹിയിലോ അതോ മണിപ്പൂരിലോ പോയാലും എല്ലായിടത്തുനിന്നും സ്നേഹവും ബഹുമാനവും ലഭിക്കാറുണ്ട്. അമിതാഭ് ബച്ചൻ കഴിഞ്ഞാൽ ബോളിവുഡിൽ ഏറ്റവും സ്നേഹവും ബഹുമാനവും ലഭിക്കുന്നത് എനിക്കാണെന്ന് എനിക്ക് ഉറപ്പിച്ച് പറയാനാകും. - കങ്കണ പറഞ്ഞു.
ബിജെപി സ്ഥാനാർത്ഥിയായ ഹിമാചൽ പ്രദേശിലെ മാണ്ഡിയിൽ നിന്നാണ് താരം ജനവിധി തേടുന്നത്. രാഷ്ട്രീയത്തിൽ ഇറങ്ങിയെങ്കിലും സിനിമയിലും സജീവമാണ് താരം. എമർജൻസിയാണ് താരത്തിന്റേതായി റിലീസിന് ഒരുങ്ങുന്ന പുതിയ ചിത്രം. മുൻ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയുടെ റോളിലാണ് താരം എത്തുന്നത്.