കൊച്ചി: മലയാളത്തിലെ ഇരുത്തംവന്ന നായികയെന്ന വിധത്തിലാണ് കനിഹ അറിയപ്പെടുന്നത്. പഴശ്ശിരാജ, ദ്രോണ, ഭാഗ്യദേവത, സ്പിരിറ്റ് തുടങ്ങി മലയാളത്തിലെ സൂപ്പർ താരങ്ങൾക്കൊപ്പമെല്ലാം കനിഹ അഭിനയിച്ച സിനിമകൾ ഹിറ്റായിരുന്നു. ഇപ്പോള് സിനിമകളിൽ നിന്നും മാറി ടെലിവിഷൻ സീരിയലുകളിലും കനിഹ സജീവമാണ്.

സൺ ടിവിയിൽ സംപ്രേഷണം ചെയ്യുന്ന എതിർ നീച്ചൽ എന്ന സീരിയലാണ് ചെയ്തുകൊണ്ടിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ വളരെ അധികം സജീവമായ കനിഹ തന്റെ പോസ്റ്റുകൾക്കൊപ്പം പങ്കുവയ്ക്കുന്ന പോസിറ്റീവ് ക്യാപ്ഷൻസ് ഏറെ ശ്രദ്ധ നേടാറുണ്ട്. അത്തരൽ കനിഹയുടെ ഒരു ഇൻസ്റ്റഗ്രാം പോസ്റ്റാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ ശ്രദ്ധ നേടുന്നത്.

പ്രായം വെറും നമ്പർ മാത്രമല്ല, അതൊരു സ്വാഭാവിക പ്രക്രിയയാണ് എന്ന് കനിഹ പറയുന്നു. ഇപ്പോൾ ഞാൻ തന്റെ നാൽപതുകൾ ആഘോഷിക്കുകയാമെന്നാണ് കനിഹ പറയുന്നത്.മനോഹരമായ ഒരു വീഡിയോയും പോസ്റ്റിനൊപ്പം പങ്കുവച്ചിട്ടുണ്ട്. നാൽപതുകളും അവൾ ആഘോഷിക്കുന്നുവെങ്കിൽ, അവൾക്ക് എന്നെന്നും ആ സന്തോഷം നിലനിർത്താൻ കഴിയുമെന്നാണത്രെ പറയുന്നത്.

'പ്രായം ഒരു സംഖ്യ മാത്രമാണെന്നാണ് അവർ പറയുന്നത്. എന്നാൽ ഞാൻ പറയും, ഇതൊരു സ്വാഭാവിക പ്രക്രിയയാണ് സ്വീകാര്യത പ്രധാനമാണെന്ന്, ഇരുപതുകളിൽ എനിക്ക് യാതൊരു വിവരവുമില്ലായിരുന്നു. ആളുകളിലും സ്ഥലങ്ങളിലും ഞാൻ സന്തോഷം തേടി. മുപ്പതുകകളിൽ എന്റെ സന്തോഷത്തിന് ഉത്തരവാദി ഞാനാണെന്ന് എനിക്കറിയാമായിരുന്നു, ഉള്ളിലേക്ക് നോക്കി ഞാൻ എന്റെ യാത്ര ആരംഭിച്ചു.

ഇപ്പോൾ നാൽപതാം വയസ്സിൽ ഞാൻ എന്റെ സ്വന്തം സന്തോഷം സൃഷ്ടിക്കുകയാണ്. മറ്റുള്ളവർ എന്റെ ഊർജ്ജം ഊറ്റിയെടുക്കാൻ ഞാൻ അനുവദിക്കുകയില്ല. പകരം ഞാനത് എനിക്കായി സൂക്ഷിക്കുന്നു. പ്രായമാകുന്ന ഈ പ്രക്രിയയെ ഞാൻ ഇഷ്ടപ്പെടുന്നു. ബുദ്ധിമതിയും സന്തോഷവതിയും കൂടുതൽ മെച്ചപ്പെട്ടതുമായ എന്നെ ആസ്വദിക്കുകയും പ്രണയിക്കുകയും ചെയ്യുന്നു. ആരെയും അവരുടെ പ്രായത്തിന്റെ പേരിൽ ഒരിക്കലും കളിയാക്കരുത്. കാരണം, 'നിങ്ങളും ഒരു ദിവസം അവിടെ എത്തുമെന്ന് ഓർക്കുക' കനിഹ കുറിച്ചു.

 
 
 
View this post on Instagram

A post shared by Kaniha (@kaniha_official)

നിരവധി ആളുകളാണ് പോസ്റ്റിന് താഴെ കമന്റുകളുമായി എത്തിയിരിക്കുന്നത്. എത്ര മനോഹരമായ ക്യാപ്ഷൻ, വളരെ നല്ല രീതിയിൽ കുറിച്ചിരിക്കുന്നു എന്നാണ് പലരുടെയും കമന്റുകൾ.