- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
മമ്മൂട്ടിയും പിള്ളേരും ഡബിൾ സ്ട്രോങ്: 50 കോടി ക്ലബ്ബിൽ കയറി കണ്ണൂർ സ്ക്വാഡ്; സന്തോഷവാർത്ത പുറത്തുവിട്ടു ദുൽഖർ സൽമാൻ
കൊച്ചി: റിലീസ് ദിവസം മുതൽ മൗത്ത് പബ്ലിസിറ്റിയിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ ചിത്രമാണ് മമ്മൂട്ടിയുടെ കണ്ണൂർ സ്ക്വാഡ്. വൻ പ്രമോഷൻ ഇല്ലാതെ പുറത്തിറങ്ങിയ ചിത്രം പ്രേക്ഷകഹൃദയം തന്നെ കീഴടക്കിയാണ് കുതിക്കുന്നത്. ഹൗസ് ഫുള്ളായി തിയറ്ററിൽ മുന്നേറിക്കൊണ്ടിരിക്കുകയാണ് ചിത്രം. ഇപ്പോൾ ഒരു സന്തോഷവാർത്തയുമായി എത്തിയിരിക്കുകയാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ. 50 കോടി ക്ലബ്ബിൽ ഇടംനേടിയിരിക്കുകയാണ് ചിത്രം.
അന്താരാഷ്ട്ര ബോക്സ് ഓഫിസിൽ നിന്ന് ചിത്രം 50 കോടി രൂപയാണ് നേടിയത്. ദുൽഖർ സൽമാനാണ് സന്തോഷവാർത്ത പുറത്തുവിട്ടത്. ചിത്രത്തിന്റെ വിതരണം ദുൽഖറിന്റെ വേഫെയർ സിനിമാസിനാണ്.
ഗ്രേറ്റ്ഫാദർ, വെള്ളം, ജോൺ ലൂഥർ തുടങ്ങിയ സിനിമകളുടെ ഛായാഗ്രാഹകനായിരുന്ന റോബി വർഗീസ് രാജ് ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് 'കണ്ണൂർ സ്ക്വാഡ്'. റോബി വർഗീസ് രാജിന്റെ സഹോദരനും നടനുമായ റോണി ഡേവിഡ് രാജും മുഹമ്മദ് ഷാഫിയും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.
ചിത്രത്തിൽ റോണി ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുമുണ്ട്. മുൻ കണ്ണൂർ എസ്പി എസ്. ശ്രീജിത്ത് രൂപീകരിച്ച കണ്ണൂർ സ്ക്വാഡിന്റെ ഭാഗമായ പൊലീസ് ഉദ്യോഗസ്ഥരുടെ സംഘത്തിൽനിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ചിത്രം ഒരുക്കിയത്.
മറുനാടന് ഡെസ്ക്