- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നടനെ ഇഷ്ടമല്ലാത്തതിനാൽ സിനിമ നിരസിച്ചിട്ടുണ്ടെന്ന് കരീന
മുംബൈ: നായകനെ താൽപര്യമില്ലാത്തതിനാൽ സിനിമ നിരസിച്ചിട്ടുണ്ടെന്ന് തുറന്നു പറഞ്ഞ് നടി കരീന കപൂർ. ഒരു ചാറ്റ് ഷോയിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. നടനെ ഇഷ്ടപ്പെടാത്തതുകൊണ്ട് സിനിമ വേണ്ടെന്ന് വെച്ചിട്ടുണ്ടോ എന്ന ചോദ്യത്തിനായിരുന്നു മറുപടി. എന്നാൽ നടന്റെ പേരോ സിനിമയുടെ പേരോ പറയാതെയായിരുന്നു നടിയുടെ പ്രതികരണം.
എന്നാൽ കരീന ഉദേശിച്ചത് നടനെ സോഷ്യൽ മീഡിയ കണ്ടെത്തിക്കഴിഞ്ഞു. ആ നടൻ ഇമ്രാൻ ഹാഷ്മിയാണെന്നാണ് സോഷ്യൽ മീഡിയയുടെ കണ്ടെത്തൽ. നേരത്തെ ഇമ്രാൻ ഹാഷ്മിക്കൊപ്പം സിനിമകൾ കരീന നിരസിച്ചെന്ന തരത്തിൽ റിപ്പോർട്ടുകളും വന്നിരുന്നു.
നടൻ സിനിമയിൽ തിളങ്ങി നിന്നിരുന്ന 2012-13 കാലഘട്ടത്തിലാണ് വാർത്ത വന്നത്. ഇമ്രാൻ ഹാഷ്മിയുടെ സിനിമയിൽ നായികയായി കരീനയെ പരിഗണിക്കുകയായിരുന്നു. എന്നാൽ അദ്ദേഹത്തിനൊപ്പം അഭിനയിക്കാൻ താൽപര്യമില്ലെന്ന് വ്യക്തമാക്കി സിനിമ നിരസിച്ചു എന്നായിരുന്നു പ്രചരിച്ച റിപ്പോർട്ട്.
സിനിമയിലെ നടന്റെ ചുംബനരംഗങ്ങൾ അന്ന് വലിയ ചർച്ചയായിരുന്നു. അങ്ങനെയൊരു നടനൊപ്പം അഭിനയിക്കാൻ താൽപര്യമില്ലാത്തതുകൊണ്ടാണ് കരീന ഇമ്രാനൊപ്പമുള്ള സിനിമ നിരസിച്ചതെന്നാണ് പ്രചരിച്ചിരുന്നത്. എന്നാൽ പിന്നീട് സിനിമയിലെ ചുംബനരംഗങ്ങളിൽ അഭിനയിക്കില്ലെന്ന് ഇമ്രാൻ ഹഷ്മി തന്നെ വ്യക്തമാക്കി.
ഒരു ഇടവേളക്ക് ശേഷം നടൻ ബോളിവുഡിൽ സജീവമായിട്ടുണ്ട്. സൽമാൻ ഖാൻ ചിത്രമായ ഗൈറിലൂടെയായിരുന്നു മടങ്ങി വരവ്. ചിത്രത്തിൽ വില്ലനായിട്ടായിരുന്നു നടൻ എത്തിയത് സിനിമയെ കൂടാതെ വെബ്‌സീരീസുകളിലും നടൻ സജീവമാണിപ്പോൾ.