- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ചോളി കേ പീച്ചേ' തകർത്താടി കരീന കപൂർ; 'ക്രൂ'വിലെ രണ്ടാം ഗാനം പുറത്ത്
മുംബൈ: കരീന കപൂർ, തബു, കൃതി സനോൺ എന്നിവരെ കേന്ദ്ര കഥാപാത്രമാക്കി രാജേഷ് എ കൃഷ്ണ സംവിധാനം ചെയ്യുന്ന ക്രൂ സിനിമയുടെ രണ്ടാമത്തെ ഗാനം പുറത്തിറങ്ങി. ഇന്ത്യൻ സിനിമയെ ഒരുകാലത്ത് ഇളക്കി മറിച്ച 'ചോളി കേ പീച്ചേ'- എന്ന പാട്ടിന്റെ റീമിക്‌സാണ് ഗാനം. ദിൽജിത് ദോസഞ്ചിനൊപ്പം ഇള അരുണും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.
മാർച്ച് 29നാണ് ചിത്രം റിലീസ് ചെയ്യുന്നത്. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രെയിലറിന് മികച്ച ആരാധക പ്രശംസയാണ് ലഭിച്ചത്. ഒരു പാർട്ടി മോദിൽ ചിത്രീകരിച്ചിരിക്കുന്ന ഗാന രംഗങ്ങളുടെ നൃത്ത സംവിധാനം ഫറാ ഖാൻ ആണ്. ഏയർ ഹോസ്റ്റസുമാരായാണ് കരീനയും തബുവും കൃതിയും ചിത്രത്തിൽ എത്തുന്നത്. തങ്ങളുടെ ശമ്പളത്തിന് പുറമേ കൂടുതൽ പണമുണ്ടാൻ ശ്രമിക്കുന്നതും അതിനെ തുടർന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് ചിത്രം. ഒരു കോമഡി ത്രില്ലറാണ് ചിത്രം.
ബാലാജി ടെലിഫിലിംസ്, അനിൽ കപൂർ ഫിലിം ആൻഡ് കമ്മ്യൂണിക്കേഷൻസ് നെറ്റ്‌വർക്ക് എന്നിവരാണ് ചിത്രത്തിന്റെ നിർമ്മാണം. ദിൽജിത് ദോസഞ്ജ്, കപിൽ ശർമ്മ, രാജേഷ് ശർമ്മ, സസ്വത ചാറ്റർജി തുടങ്ങിയവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. 1993 ൽ പുറത്തിറങ്ങിയ ഖൽ നായക് എന്ന ചിത്രത്തിൽ ലക്ഷ്മി കാന്ത് പ്യാരിലാൽ സംഗീതം ചെയ്ത 'ചോളി കേ പീച്ചേ' എന്ന ഗാനം പാൻ ഇന്ത്യ തലത്തിൽ തന്നെ വൻ ഹിറ്റായിരുന്നു.