കണ്ണൂർ: കരിക്കിൽ വീണ്ടും വിവാഹാഘോഷം. കരിക്ക് വെബ്‌സീരീസുകളിലൂടെ ശ്രദ്ധേയനായ കിരൺ വിയ്യത്ത് വിവാഹിതനായി. അതിരയാണ് വിധു. കണ്ണൂരിൽ വച്ച് ഞായറാഴ്ചയായിരുന്നു വിവാഹം. കരിക്ക് താരങ്ങൾ തന്നെയാണ് വിവാഹ വാർത്ത പങ്കുവച്ചത്.

കരിക്ക് ടീം ഒന്നടങ്കം വിവാഹത്തിന് എത്തിയിരുന്നു. അനു കെ അനിയനും, അർജുൻ രത്തൻ, നിഖിൽ, ജീവൻ സ്റ്റീഫൻ ഉൾപ്പടെയുള്ളവർ വിവാഹത്തിൽ പങ്കെടുക്കാനെത്തി. കിരണിന് ആശംസകൾ അറിയിച്ചുകൊണ്ട് ഇവർ തന്നെയാണ് വിവാഹ ചിത്രങ്ങൾ പങ്കുവച്ചത്. നിരവധി പേരാണ് നവദമ്പതികൾക്ക് ആശംസകളുമായി എത്തുന്നത്.

തൃശൂർ ഒല്ലൂർ സ്വദേശിയായ കിരൺ കരിക്കിനെ ശ്രദ്ധേയമാക്കിയ തേരാ പാരയിലൂടെയാണ് മലയാളികൾക്കിടയിൽ സുപരിചിതനാകുന്നത്. കരിക്കിന്റെ അവസാനം പുറത്തിറങ്ങിയ 'മോക്ക,' 'ജബ്ല' തുടങ്ങിയ സീരീസുകളിലും ശ്രദ്ധേയവേഷങ്ങൾ ചെയ്തു. ബജ്‌ലയിലെ ജെറിൻ എന്ന കിരണിന്റെ കഥാപാത്രം വലിയ രീതിയിൽ പ്രശംസ നേടിയിരുന്നു.

View this post on Instagram

A post shared by Arjun Ratan (@arjun_ratan)