- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മോഡല്‍ കെയ്റ്റ് മോസിന്റെ പ്രണയകഥയില്‍ ഒരു ട്വിസ്റ്റ് കൂടി; മറ്റൊരു കാമുകനെ കൂടി തേച്ച് ഭിത്തിയിലൊട്ടിച്ച് 50കാരി സൂപ്പര്‍മോഡല്‍
മോഡല്‍ കെയ്റ്റ് മോസിന്റെ പ്രണയകഥയില്‍ ഒരു ട്വിസ്റ്റ് കൂടി
ലണ്ടന്‍: പ്രശസ്ത മോഡല്‍ കെയ്റ്റ് മോസിന്റെ പ്രണയകഥയില്‍ മറ്റൊരു ട്വിസ്റ്റ് കൂടി. 50 കാരിയായ മോഡല്‍ കഴിഞ്ഞ ഒന്‍പത് വര്‍ഷമായി തന്റെ കാമുകനായിരുന്ന നിക്കോളായ് വോണ്‍ ബിസ്മാര്‍ക്ക് എന്ന 37 കാരനെ ഉപേക്ഷിച്ചു. ഇരുവരുടെയും, ജീവിതത്തോടുള്ള തികച്ചും വ്യത്യസ്തമായ സമീപനമാണ് വേര്‍പിരിയാന്‍ കാരണമെന്ന് ഇവരുമായി അടുത്ത വൃത്തങ്ങള്‍ പറയുന്നു. കഴിഞ്ഞ കുറച്ച് നാളുകളായി ഇരുവരും അത്ര സ്വരച്ചേര്‍ച്ചയില്‍ ആയിരുന്നില്ലെന്ന് ദി സണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. തുടര്‍ന്ന് ബന്ധം അവസാനിപ്പിക്കാന്‍ കെയ്റ്റ് തന്നെ തീരുമാനിക്കുകയായിരുന്നു എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ജീവിതം ആഘോഷമാക്കാന്‍ അടങ്ങാത്ത ആഗ്രഹമാണ് അമ്പത് കാരിയായ കെയ്റ്റിന്.അതേസമയം 13 വയസ്സ് ഇളപ്പമുള്ള കാമുകന്‍ നിക്കോളായ് ശാന്തമായ ജീവിതം നയിക്കാനാണ് ഇഷ്ടപ്പെടുന്നത്. കാലം പോകുന്തോറും ഇരുവരുടെയും ഹോബികളിലും, ആവശ്യങ്ങളിലും കടുത്ത വ്യത്യാസങ്ങള്‍ പ്രകടമാകാന്‍ തുടങ്ങിയിരുന്നു. ഇതിനു മുന്‍പ് തന്റെ പങ്കാളിയായിരുന്ന ജെഫേഴ്സണ്‍ ഹാക്കില്‍ കെയ്റ്റിന് 22 കാരിയായ ലൈല മോസ്സ് എന്ന മകളുണ്ട്.
2000ങ്ങളുടെ ആരംഭത്തില്‍ ബിയാട്രീസ് രാജകുമാരിയുടെ കാമുകനായിരുന്നു എന്ന അഭ്യൂഹങ്ങള്‍ ചുറ്റിപ്പറ്റി നില്‍ക്കുന്ന നിക്കോളായുമായി 2015 ല്‍ ആയിരുന്നു കെയ്റ്റ് കണ്ടുമുട്ടുന്നത്. ഗായകന്‍ കൂടിയായ മുന്‍ ഭര്‍ത്താവ് ജെയ്മി ഹിന്‍സുമായി വേര്‍പിരിഞ്ഞു നിന്നിരുന്ന കാലത്തായിരുന്നു ഇരുവരും തമ്മില്‍ കണ്ടുമുട്ടുന്നത്.നിക്കോളായുടെ മാതാവ് കൗണ്ടസ്സ് ഡെബൊണെയര്‍ വോണ്‍ ബിസ്മാര്‍ക്കിന്റെ ഏറെ നാളത്തെ സുഹൃത്തു കൂടിയാണ് കെയ്റ്റ് മോസ്സ്.