മുംബൈ: ബോളിവുഡ് ആഘോഷമാക്കിയ വിവാഹമായിരുന്നു കത്രീന കൈഫിന്റേയും വിക്കി കൗശലിന്റേയും. ഇരുവരും സോഷ്യൽ മീഡിയയിലൂടെ പ്രണയചിത്രങ്ങൾ പങ്കുവെക്കാറുണ്ട്. ഇപ്പോൾ ശ്രദ്ധനേടുന്നത് വിക്കി കൗശലിന്റെ ഫോണിന്റെ വാൾപേപ്പറാണ്.

ആരാധകരുമായി സംവദിക്കുന്നതിനിടെയാണ് തന്റെ ഫോണിലെ വാൾപേപ്പർ ഉയർത്തിക്കാണിച്ചത്. ഒരു കൊച്ചു സുന്ദരിയുടെ ചിത്രമാണ് വാൾപേപ്പറായി സെറ്റ് ചെയ്തിരിക്കുന്നത്. ഇത് കത്രീന കൈഫിന്റെ കുട്ടിക്കാലത്തെ ചിത്രമാണ്. എന്തായാലും ആരാധകരുടെ മനം കവരുകയാണ് വിക്കി കൗശൽ. ഇങ്ങനെയൊരു ആളെ ആണ് വിവാഹം കഴിക്കാൻ കാത്തിരിക്കുന്നത് എന്നാണ് പെൺകുട്ടികളുടെ കമന്റുകൾ.

കത്രീന തന്റെ വീടാണ് എന്നാണ് വിക്കി കൗശൽ പറയുന്നത്. വിവാഹ ശേഷം വ്യക്തിപരമായ ഇഷ്ടങ്ങൾ മാത്രമല്ല കത്രീനയുടെ ഇഷ്ടം കൂടെ നോക്കിയാണ് തീരുമാനം എടുക്കുന്നത് എന്നാണ് താരം പറയുന്നത്. ജീവിതത്തിലെ 33 വർഷത്തേക്കാൾ താൻ പക്വതയാർജിച്ചത് വിവാഹം കഴിഞ്ഞ രണ്ടര വർഷത്തിലാണ്. പ്രണയത്തിന്റെ ആദ്യ നാളുകളിലുണ്ടായ അതേ ആവേശം തന്നെയാണ് ഇപ്പോഴും തങ്ങൾക്കുള്ളതെന്നും താരം കൂട്ടിച്ചേർത്തു.