- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
തമിഴ് നടൻ കവിൻ വിവാഹിതനായി, വധു സ്‌കൂൾ അദ്ധ്യാപികയായ മോണിക്കാ ഡേവിഡ്; വിവാഹം ദ്വീർഘകാലത്തെ പ്രണയത്തിന് ഒടുവിൽ
ചെന്നൈ: തമിഴ് യുവനടൻ കവിൻ വിവാഹിതനായി. സ്‌കൂൾ അദ്ധ്യാപികയായ മോണിക്കാ ഡേവിഡ് ആണ് വധു. ഏറെ നാളത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരായത്.
ഞായറാഴ്ച ചെന്നൈയിൽ വച്ച് ലളിതമായാണ് ചടങ്ങുകൾ നടന്നത്. കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തിൽ പങ്കെടുത്തത്. കവിൻ തന്നെയാണ് വിവാഹ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. ഓഫ് വൈറ്റ് മുണ്ടും ഷർട്ടും ധരിച്ച് തമിഴ് വരനായാണ് കവിൻ എത്തിയത്. സിൽക് സാരിയിൽ അതിസുന്ദരിയായിരുന്നു മോണിക്ക. സിനിമയിലെ പ്രമുഖർ ഉൾപ്പടെ നിരവധി പേരാണ് നവദമ്പതികൾക്ക് ആശംസകൾ അറിയിച്ചത്.
കനാ കാണും കാലങ്ങൾ എന്ന ടെലിവിഷൻ പരമ്പരയിലൂടെയാണ് കവിൻ ശ്രദ്ധേയനാവുന്നത്. തുടർന്നും നിരവധി സീരിയലുകൾ താരം അഭിനയിച്ചു. 2017-ൽ സത്രിയൻ എന്ന ചിത്രത്തിൽ സഹനടനായാണ് ബിഗ്‌സ്‌ക്രീനിലേക്ക് അരങ്ങേറ്റം കുറിച്ചത്. ഈ വർഷം ഇറങ്ങിയ ഡാഡ എന്ന ചിത്രമാണ് കെവിന്റെ കരിയർ മാറ്റിയത്. ഗണേശ് കെ ബാബു സംവിധാനം ചെയ്ത ചിത്രം മികച്ച വിജയമായി. നൃത്തസംവിധായകൻ സതീഷ് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ഇപ്പോൾ അഭിനയിക്കുന്നത്.