- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വേറെ മാർഗമില്ലാതെ തുണിക്കടയിൽ ജോലി ചെയ്തിട്ടുണ്ട്; സത്യം പറഞ്ഞാൽ എനിക്ക് ലാപ്ടോപ്പ് പോലും നേരെ ഉപയോഗിക്കാൻ അറിയില്ലായിരുന്നു; തുറന്നുപറഞ്ഞ് കയാദു ലോഹർ

ടൊവിനോ തോമസ് നായകനാവുന്ന 'പള്ളിച്ചട്ടമ്പി' എന്ന ചിത്രത്തിലൂടെ മലയാളത്തിൽ വീണ്ടും സജീവമാകാനൊരുങ്ങുന്ന നടി കയാദു ലോഹർ, സിനിമയിലെത്തും മുൻപ് താൻ ചെയ്ത ജോലികളെക്കുറിച്ച് നടത്തിയ വെളിപ്പെടുത്തലുകൾ ശ്രദ്ധേയമാകുന്നു. സ്റ്റാർബക്സ്, തുണിക്കട, ഐടി കമ്പനികൾ എന്നിവിടങ്ങളിൽ ജോലി ചെയ്തിരുന്നതായും, എന്നാൽ ലാപ്ടോപ്പ് നല്ലപോലെ ഉപയോഗിക്കാൻ തനിക്കറിയില്ലെന്നും അവർ പറഞ്ഞു.
"സിനിമയിൽ വരുന്നതിന് മുൻപ് ഞാൻ കുറേ ജോലികൾ ചെയ്തിരുന്നു. സ്റ്റാർബക്സിലും തുണിക്കടയിലുമൊക്കെ ജോലി ചെയ്തിട്ടുണ്ട്. നിരവധി ഐടി കമ്പനികളിലും ജോലി ചെയ്തിട്ടുണ്ട്. രസകരമായ കാര്യം എന്താണെന്നു വച്ചാൽ എനിക്ക് ലാപ്‌ടോപ്പ് നന്നായി ഉപയോഗിക്കാൻ അറിയില്ല. പിന്നെ ഞാൻ ഐടി കമ്പനികളിലെല്ലാം ട്രെയിനിങ് പീരിഡ് മാത്രമേ ജോലി ചെയ്തിട്ടുള്ളൂ," കയാദു ലോഹർ വെളിപ്പെടുത്തി.
കയാദു ലോഹറിന്റെ ഈ വെളിപ്പെടുത്തലുകൾക്കൊപ്പം, അവർ പ്രധാന വേഷത്തിലെത്തുന്ന 'പള്ളിച്ചട്ടമ്പി' എന്ന ചിത്രവും റിലീസിനൊരുങ്ങുകയാണ്. ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ ടൊവിനോ തോമസാണ് നായകൻ. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ചിത്രത്തിന്റെ ടീസർ പ്രേക്ഷകരിൽ വലിയ പ്രതീക്ഷ നൽകിയിരുന്നു. നേരത്തെ പുറത്തിറങ്ങിയ പോസ്റ്ററുകൾക്കും ജേക്ക്സ് ബിജോയ് സംഗീതം നൽകി ബോളിവുഡ് ഗായകൻ വിശാൽ മിശ്ര മലയാളത്തിൽ ആദ്യമായി ആലപിച്ച 'കാട്ടുചെമ്പകം' എന്ന ഗാനത്തിനും സമൂഹ മാധ്യമങ്ങളിൽ മികച്ച സ്വീകാര്യത ലഭിച്ചിരുന്നു.


