തിരുവനന്തപുരം: നടി കീർത്തി സുരേഷിന്റെ യോഗാഭ്യസത്തിനിടയിൽ വളർത്തുനായ്ക്കുട്ടി ശല്യപ്പെടുത്തുന്ന രസകരമായ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറാലാകുന്നു. '0.5 സെക്കൻഡ് സമാധാനത്തോടെ ഇന്നത്തെ ദിവസം ആരംഭിച്ചു' എന്ന അടിക്കുറിപ്പോടെ കീർത്തി തന്നെയാണ് ഈ വീഡിയോ പങ്കുവെച്ചത്.

വീഡിയോയിൽ, കീർത്തി യോഗ ചെയ്യുന്നതിനിടയിൽ നായ്ക്കുട്ടി അവരുടെ മുഖത്തും ദേഹത്തും കയറി കളിക്കുന്നതും താരത്തിന്റെ സ്നേഹത്തോടെയുള്ള പ്രതികരണവും കാണാം. ഒടുവിൽ, യോഗ ഉപേക്ഷിച്ച് നായ്ക്കുട്ടിയെ വാത്സല്യത്തോടെ തലോടുന്ന കീർത്തിയെയും വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

കീർത്തി സുരേഷിന്റെ ഏറ്റവും പുതിയ പ്രൊജക്ടുകളിൽ ഒന്നാണ് യഷ് രാജ് ഫിലിംസ് നിർമ്മിക്കുന്ന 'അക്ക' എന്ന വെബ് സീരീസ്. ഇത് ഒരു റിവഞ്ച് ത്രില്ലർ ആണ്. കൂടാതെ, തമിഴിൽ കീർത്തി പ്രധാന വേഷത്തിൽ എത്തുന്ന 'റിവോൾവർ റീത്ത' എന്ന ചിത്രം ഉടൻ റിലീസിന് തയ്യാറെടുക്കുന്നു.