- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സോഷ്യല്‍ മീഡിയക്ക് തീപിടിപ്പിച്ച് കീർത്തി സുരേഷ്; മുംബൈയിൽ പ്രമുഖ താരങ്ങൾ പങ്കെടുത്ത സ്വകാര്യ പരിപാടിയിൽ എത്തിയത് അതീവ ഗ്ലാമറസ്സ് ആയി; ചിത്രങ്ങൾ വൈറൽ
മുംബൈ: ബോളിവുഡ് താരം പ്രിയങ്ക ചോപ്ര, തെലുങ്ക് നടി സാമന്ത തുടങ്ങിയ പ്രമുഖ താരങ്ങൾ പങ്കെടുത്ത മുംബൈയിലെ സ്വകാര്യ പരിപാടിയിൽ കീർത്തി സുരേഷ് അതിഥിയായിയെത്തിയത് അതീവ ഗ്ലാമറസായി. താരത്തിൻ്റെ ചിത്രങ്ങളും വിഡിയോകളും ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്.
പരിപാടിയിൽ അണിഞ്ഞ വസ്ത്രധാരണത്തെ നിരവധിപ്പേർ പ്രശംസിച്ചു. വിവാഹശേഷം കീർത്തിയുടെ രൂപത്തിൽ വലിയ മാറ്റങ്ങളുണ്ടായതായി ആരാധകർ പലരും കമൻ്റ് ചെയ്യുന്നുണ്ട്. കഴിഞ്ഞ വർഷം തൻ്റെ ദീർഘകാല സുഹൃത്തും കാമുകനുമായിരുന്ന അന്റണി തട്ടിലിനെയാണ് കീർത്തി വിവാഹം ചെയ്തത്. വിവാഹ തിരക്കുകളെ തുടർന്ന് സിനിമാ രംഗത്ത് നിന്ന് താൽക്കാലികമായി വിട്ടുനിന്ന താരം ശക്തമായ തിരിച്ചുവരവിനൊരുങ്ങുകയാണ്.
കീർത്തിയുടെതായി അവസാനം തിയേറ്ററുകളിലെത്തിയ ചിത്രം ബോളിവുഡ് ചിത്രം 'ബേബി ജോൺ' ആണ്. ഇത് നടിയുടെ ഹിന്ദി അരങ്ങേറ്റ ചിത്രവുമായിരുന്നു. മലയാളത്തിൽ 2022-ൽ പുറത്തിറങ്ങിയ 'വാശി' എന്ന ചിത്രത്തിലാണ് കീർത്തി അവസാനമായി അഭിനയിച്ചത്. 'റിവോൾവർ റിത്ത' ആണ് റിലീസിന് തയ്യാറെടുക്കുന്ന പുതിയ ചിത്രം.