- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അച്ഛനിലെ ഒരുപാട് ഗുണങ്ങള്‍ ഉള്ള ആളാണ് ആന്റണി; എല്ലാ പെണ്‍കുട്ടികള്‍ക്കും അവരുടെ അച്ഛനാണ് ആദ്യത്തെ സൂപ്പര്‍ ഹീറോ; അച്ഛന്‍ കഴിഞ്ഞാല്‍ പങ്കാളി ആയിരിക്കണം; ക്രിസ്ത്യന്‍ വിവാഹത്തിന്റെ ആചാരങ്ങളില്‍ തന്റെ അച്ഛന്‍ പങ്കെടുക്കുമെന്ന് ഒരിക്കലും കരുതിയില്ല; കീര്‍ത്തി സുരേഷ്
വിവാഹ ജീവിതത്തിലേക്ക് കടന്നിരിക്കുകയാണ് നടി കീര്‍ത്തി സുരേഷ്. ബിസിനസുകാരനായ ആന്റണി തട്ടിലാണ് കീര്‍ത്തിയുടെ ഭര്‍ത്താവ്. പതിനഞ്ച് വര്‍ഷം നീണ്ട പ്രണയം അടുത്ത സുഹൃത്തുക്കള്‍ക്കാതെ മറ്റാര്‍ക്കും അറിയില്ലായിരുന്നു. ഇപ്പോഴിതാ ഇതേക്കുറിച്ച് ഒരു അഭിമുഖത്തില്‍ സംസാരിച്ചിരിക്കുകയാണ് കീര്‍ത്തി സുരേഷ്. പ്രണയം രഹസ്യമായി സൂക്ഷിക്കാന്‍ കഴിഞ്ഞത് തന്റെയും ആന്റണിയുടെയും മിടുക്ക് കൊണ്ടാണെന്ന് കീര്‍ത്തി സുരേഷ് വ്യക്തമാക്കി.
ഒരുമിക്കുന്നത് സ്വപ്‌നമായിരുന്നു. പക്ഷെ സ്വപ്‌നമായിരുന്നെന്ന് പറയാനാകുമോ എന്നറിയില്ല. ഒളിച്ചോടുന്ന പേടിസ്വപ്‌നങ്ങള്‍ ഞങ്ങള്‍ക്കുണ്ടായിരുന്നു. വിവാഹം ഒരു ഇമോഷണല്‍ മൊമന്റ് ആയിരുന്നു. കാരണം ഞങ്ങളെന്നും ആഗ്രഹിച്ചതാണിത്. ഒരാള്‍ക്ക് വേണ്ടി ഒരുപാട് വര്‍ഷങ്ങള്‍ കാത്തിരിക്കുക എളുപ്പമല്ല.
എപ്പോഴാണ് വിവാഹമെന്ന് ഒരിക്കലും അദ്ദേഹം എന്നോട് ചോദിച്ചിട്ടില്ല. ഒന്നിലും എന്നെ നിര്‍ബന്ധിച്ചിട്ടില്ല. സ്ത്രീകളെ ഒരുപാട് ബഹുമാനിക്കുന്ന ആളാണ് തന്റെ ഭര്‍ത്താവെന്നും കീര്‍ത്തി സുരേഷ് പറഞ്ഞു. ആന്റണി തട്ടില്‍ എന്നെ എപ്പോഴും പിന്തുണച്ചു. പെണ്‍കുട്ടികള്‍ക്ക് അവരുടെ അച്ഛനാണ് സൂപ്പര്‍ ഹീറോ. അച്ഛന്‍ കഴിഞ്ഞാല്‍ പങ്കാളി ആയിരിക്കണം അവരുടെ സൂപ്പര്‍ഹീറോയെന്ന് ഞാന്‍ കരുതുന്നു. അച്ഛനിലെ ഒരുപാട് ഗുണങ്ങള്‍ ആന്റണി തട്ടിലില്‍ താന്‍ കണ്ടിട്ടുണ്ടെന്നും കീര്‍ത്തി പറയുന്നു.
ഒരു ക്രിസ്ത്യന്‍ വിവാഹത്തിന്റെ ആചാരങ്ങളില്‍ തന്റെ അച്ഛന്‍ സുരേഷ് പങ്കെടുക്കുമെന്ന് ഒരിക്കലും കരുതിയിരുന്നില്ലെന്നും കീര്‍ത്തി സുരേഷ് പങ്കുവെച്ചു. 'ഞാന്‍ എന്റെ പിതാവിനോട് ചോദിച്ചു, വധുവിനെ അവരുടെ അച്ഛന്മാര്‍ പള്ളിയുടെ മധ്യത്തിലൂടെ കൈപിടിച്ച് നടത്തണം, അച്ഛന്‍ എനിക്കായി അത് ചെയ്യുമോ?' അദ്ദേഹം മറുപടി പറഞ്ഞു, 'പിന്നല്ലാതെ, എന്തുകൊണ്ട് അങ്ങനെ ചെയ്ത്കൂടാ? ഞാനല്ലാതെ വേറെ ആരാ നിന്നെ ഇറക്കിവിടുന്നത്.' ഇതുകേട്ടപ്പോള്‍ ഞാന്‍ 'വൗ' എന്ന മട്ടിലായിരുന്നു. എന്റെ അച്ഛന്‍ അതിന് സമ്മതിക്കുമെന്ന് ഞാന്‍ ഒരിക്കലും കരുതിയിരുന്നില്ല, അദ്ദേഹം എനിക്കായി അത് ചെയ്തതില്‍ വളരെ സന്തോഷമുണ്ട്' കീര്‍ത്തി അഭിമുഖത്തില്‍ പറഞ്ഞു.