ഭോപ്പാൽ: കേരളത്തിൽ വിവാദമായ സിനിമ 'ദി കേരള സ്റ്റോറി'യുടെ നികുതി ഒഴിവാക്കി മധ്യപ്രദേശ് സർക്കാർ. മുഖ്യമന്ത്രി ശിവ്രാജ് സിങ് ചൗഹാനാണ് ഇക്കാര്യം അറിയിച്ചത്. ബിജെപിയും ഹൈന്ദവ സംഘടനകളും ചിത്രത്തിന്റെ നികുതി ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി ശിവ്രാജ് സിങ് ചൗഹാനോട് നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ തീരുമാനം.

തീവ്രവാദത്തെക്കുറിച്ചുള്ള ഭയപ്പെടുത്തുന്ന സത്യം തുറന്നുകാട്ടിയ ചിത്രമാണ് 'ദി കേരള സ്റ്റോറി'യെന്ന് മുഖ്യമന്ത്രി ട്വിറ്ററിൽ കുറിച്ചു. മെയ് അഞ്ച് വെള്ളിയാഴ്ച റിലീസായ ചിത്രത്തിന് ആദ്യദിനം ഭേദപ്പെട്ട കളക്ഷൻ രാജ്യത്ത് നിന്ന് നേടാനായി.

സുദീപ്തോ സെൻ രചനയും സംവിധാനവും നിർവഹിച്ച 'ദ കേരള സ്റ്റോറി'യുടെ ട്രെയിലർ റിലീസ് ചെയ്തത് മുതൽ വ്യാപക പ്രതിഷേധം ആരംഭിച്ചിരുന്നു. ആദാ ശർമയാണ് ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നത്.