- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പിതാവിന്റെ പാതയിൽ മകളും! റഹ്മാന്റെ മകൾ ഖദീജ സംഗീത സംവിധായികയാവുന്നു; ആദ്യ ചിത്രം തമിഴിൽ, ആവേശത്തിൽ ആരാധകർ
ചെന്നൈ: പിതാവിന്റെ പാതയിൽ സംഗീതലോകത്തേക്ക് മകളും. ഇന്ത്യൻ സംഗീത ലോകത്ത് ഏറ്റവും ആരാധകരുള്ള സംഗീതജ്ഞനാണ് എആർ റഹ്മാന്റെ മകളാണ് സംഗീത ലോകത്തേക്ക് ചുവടുവെക്കുന്നത്. ഇപ്പോൾ താരത്തിന്റെ മകൾ ഖദീജ റഹ്മാൻ സംഗീത സംവിധാന രംഗത്തേക്ക് അരങ്ങേറ്റം കുറിക്കാനൊരുങ്ങുന്നു എന്ന വാർത്തകളാണ് പുറത്തുവരുന്നത്. മിന്മിനി എന്ന തമിഴ് സിനിമയിലൂടെയാണ് ഖദീജ സിനിമയിലേക്ക് എത്തുന്നത്. സിനിമയുടെ വിശേഷങ്ങൾ പങ്കുവച്ച് ഖദീജ സോഷ്യൽ മീഡിയയിൽ കുറിപ്പ് പങ്കുവച്ചു.
ചിത്രത്തിന്റെ സംവിധായിക ഹലിദ ഷമീമിന് നന്ദി കുറിച്ചുകൊണ്ടുള്ളതാണ് കുറിപ്പ്. കഴിഞ്ഞുപോയ മാസം ഏറെ ബുദ്ധിമുട്ടേറിയതായിരുന്നു എന്നാണ് ഖദീജ കുറിക്കുന്നത്. തനിക്ക് പിന്തുണ നൽകിയ കുടുംബത്തിനോടും നന്ദി കുറിച്ചു.ഖദീജ മിന്മിൻ എന്ന സിനിമയ്ക്കായി ഒരുക്കിയ ഗാനങ്ങളെ പ്രശംസിച്ചുകൊണ്ട് സംവിധായിക ഹലിദ ഷമീം എത്തി.
ഗായിക എന്ന നിലയിൽ ശ്രദ്ധേയയാണ് ഖദീജ. സ്വന്തം മ്യൂസിക് വിഡിയോയും ഖദീജ പുറത്തിറക്കിയിട്ടുണ്ട്. സംഗീത മാന്ത്രികന്റെ കുടുംബത്തിൽ മറ്റൊരാൾ കൂടി എത്തുന്നത് സിനിമാ ആസ്വാദകരെ ആവേശത്തിലാക്കുകയാണ്. അടുത്തിടെ സംഗീതസംവിധാനത്തിലേക്ക് ചുവടുവെക്കാൻ ഒരുങ്ങുന്നതായി സൂചന നൽകിക്കൊണ്ട് ഖദീജ എത്തിയിരുന്നു. എസ്തർ അനിലാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. കൂടാതെ ഗൗരവ് കലൈ, പ്രവീൺ കിഷോർ എന്നിവരും പ്രധാന വേഷത്തിലെത്തുന്നുണ്ട്. സില്ലു കരിപ്പാട്ടി എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ സംവിധായികയാണ് ഹലിദ.




