- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ആദ്യം നൽകിയ പ്രാധാന്യം പിന്നീട് കുറച്ചു, കഥാപാത്രം വെറുമൊരു കാരിക്കേച്ചർ പോലെയായി'; ആ രജനീകാന്ത് ചിത്രത്തിലെ കഥാപാത്രം എന്തിനാണെന്ന് പോലും ഐഡിയ ഇല്ലാതെയായെന്ന് ഖുശ്ബു
ചെന്നൈ: രജനീകാന്ത് നായകനായ 'അണ്ണാത്തെ' സിനിമയിൽ തനിക്ക് ആദ്യം നൽകിയ പ്രാധാന്യം പിന്നീട് കുറച്ചുവെന്നും, തന്റെ കഥാപാത്രം വെറുമൊരു കാരിക്കേച്ചർ പോലെയായി മാറിയെന്നും നടി ഖുശ്ബു. ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്. ശിവ സംവിധാനം ചെയ്ത 'അണ്ണാത്തെ' ബോക്സ് ഓഫീസ് പരാജയമായിരുന്നു. ചിത്രത്തിൽ രജനീകാന്തിൻ്റെ നായികയായി ആദ്യം ആരും ഉണ്ടായിരുന്നില്ലെന്നും, അതിനാൽ തന്റെ കഥാപാത്രത്തിന് വലിയ പ്രാധാന്യം നൽകാൻ തീരുമാനിച്ചിരുന്നുവെന്നും അവർ പറഞ്ഞു.
സിനിമയുടെ രണ്ടാം പകുതിയിൽ രജനീകാന്ത് സഹോദരിയെ അന്വേഷിച്ച് പോകുമ്പോൾ ഖുശ്ബുവിൻ്റെയും മീനയുടെയും കഥാപാത്രങ്ങൾ അദ്ദേഹത്തോടൊപ്പം സഞ്ചരിക്കുന്നതായും, രജനീകാന്തിൻ്റെ കഥാപാത്രത്തെ ഒരുവശത്ത് നിന്ന് സ്നേഹിക്കുന്ന ഒരു കഥാപാത്രമുണ്ടായിരുന്നുവെന്നും അവർ കൂട്ടിച്ചേർത്തു. എന്നാൽ, പിന്നീട് ചിത്രീകരണം പുരോഗമിക്കവേ കഥാപാത്രങ്ങളുടെ പ്രാധാന്യം മാറ്റിയെഴുതുകയായിരുന്നെന്നും, ഇത് തന്റെ കഥാപാത്രത്തെ കാരിക്കേച്ചർ രൂപത്തിലാക്കി മാറ്റിയെന്നും ഖുശ്ബു വിശദീകരിച്ചു.
ചിത്രത്തിലെ പല നിർണായക ഘട്ടങ്ങളിലും തന്റെ കഥാപാത്രത്തിന് വ്യക്തമായ പങ്കുണ്ടായിരുന്നുവെന്നും, എന്നാൽ അവസാനഘട്ടത്തിൽ അത് ഉപേക്ഷിക്കുകയോ മാറ്റിയെഴുതുകയോ ചെയ്യുകയായിരുന്നുവെന്നും നടി പറഞ്ഞു. ആ കഥാപാത്രം എന്തിന് വരുന്നു പോകുന്നു എന്ന് പോലും ഒരു ഐഡിയ ഇല്ലാതെയായി. സിനിമയുടെ തിരക്കഥയിൽ വന്ന മാറ്റങ്ങളാണ് ഇതിന് പിന്നിലെ പ്രധാന കാരണമെന്ന് ഖുശ്ബു സൂചിപ്പിച്ചു.