- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബില്യയണർ ക്ലബ്ബിലിലെത്തി കിംഗ് ഖാൻ; ഹുറുൺ റിച്ച് ലിസ്റ്റിൽ ബോളിവുഡ് താരങ്ങളിൽ ഒന്നാം സ്ഥാനത്ത്; രണ്ടാം സ്ഥാനത്ത് ജൂഹി ചൗള; താരങ്ങളുടെ ആസ്തികൾ പുറത്ത്
മുംബൈ: 2025ലെ ഹുറുൺ റിച്ച് ലിസ്റ്റിൽ ശതകോടീശ്വരരുടെ പട്ടികയിൽ ഇടം നേടി ബോളിവുഡ് സൂപ്പർ സ്റ്റാർ ഷാരൂഖ് ഖാൻ. ബോളിവുഡ് താരങ്ങളിൽ ഒന്നാം സ്ഥാനത്തുള്ള അദ്ദേഹത്തിന്റെ ആസ്തി 12,490 കോടി രൂപയാണ്. റെഡ് ചില്ലീസ് എന്റർടൈൻമെന്റ് എന്ന ബഹുരാഷ്ട്ര കമ്പനിയുടെ വരുമാനമാണ് ഷാരൂഖിന്റെ നേട്ടമുണ്ടാക്കിയത്. 2002-ൽ ഭാര്യ ഗൗരി ഖാനോടൊപ്പം ചേർന്നാണ് താരം ഈ സ്ഥാപനം ആരംഭിച്ചത്.
'മന്നത്ത്' എന്ന അദ്ദേഹത്തിന്റെ വസതിക്ക് 200 കോടിയിലധികം രൂപ വിലമതിക്കുന്നു. കൂടാതെ, ലണ്ടനിലെ പാർക്ക് ലെയ്‌നിൽ ഒരു ആഡംബര അപ്പാർട്ട്‌മെന്റ്, ഇംഗ്ലണ്ടിൽ ഒരു അവധിക്കാല വസതി, ബെവർലി ഹിൽസിലെ വില്ല, ഡൽഹിയിലെ പ്രോപ്പർട്ടികൾ, അലിബാഗിലെ ഫാംഹൗസ്, ദുബായിലെ വീട് എന്നിവയും അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുണ്ട്. അദ്ദേഹത്തിന്റെ ഗാരേജിൽ ബിഎംഡബ്ല്യു, മെഴ്‌സിഡസ് ബെൻസ്, റോൾസ് റോയ്‌സ്, ഓഡി, റേഞ്ച് റോവർ, ബുഗാട്ടി തുടങ്ങിയ ആഡംബര കാറുകളുണ്ട്.
12 കോടി രൂപ വിലമതിക്കുന്ന ബുഗാട്ടി വെയ്‌റോൺ, 9.5 കോടി രൂപ വിലമതിക്കുന്ന റോൾസ് റോയ്‌സ് ഫാന്റം, 3.29 കോടി രൂപ വിലയുള്ള ബെന്റ്‌ലി കോണ്ടിനെന്റൽ ജിടി എന്നിവ അദ്ദേഹത്തിന്റെ ഏറ്റവും വിലയേറിയ വാഹനങ്ങളാണ്. ഹുറുൺ പട്ടികയിൽ ഷാരൂഖിന് പിന്നിൽ രണ്ടാം സ്ഥാനത്തുള്ളത് ജൂഹി ചൗളയാണ്.
നൈറ്റ് റൈഡേഴ്‌സ് സ്പോർട്‌സിലെ ഓഹരി പങ്കാളിത്തമാണ് അവരുടെ 7,790 കോടി രൂപയുടെ ആസ്തിക്ക് പ്രധാന കാരണം. 2,160 കോടി രൂപയുമായി ഹൃത്വിക് റോഷൻ മൂന്നാം സ്ഥാനത്താണ്. ഫിറ്റ്നസ്, ലൈഫ്‌സ്റ്റൈൽ ബ്രാൻഡായ എച്ച്ആർഎക്സിലെ അദ്ദേഹത്തിന്റെ പങ്കാളിത്തമാണ് ഈ സമ്പാദ്യത്തിന് പിന്നിൽ. 1,880 കോടി രൂപയുമായി കരൺ ജോഹറും 1,630 കോടി രൂപയുമായി അമിതാഭ് ബച്ചനും കുടുംബവും ആദ്യ അഞ്ച് സ്ഥാനങ്ങളിൽ ഇടം നേടി.