- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കിങ് ഓഫ് കൊത്തക്ക് ആശംസയുമായി കിങ് ഖാൻ; ട്വിറ്ററിൽ ട്രെയിലറിനെ പ്രശംസിച്ചു ഷാരൂഖ് ഖാൻ; നന്ദി പറഞ്ഞ് ദുൽഖറും
ദുൽഖർ സൽമാൻ നായകനാകുന്ന പാൻ ഇന്ത്യൻ ചിത്രം 'കിങ് ഓഫ് കൊത്ത'ക്ക് ആശംസയുമായി ബോളിവുഡ് താര രാജാവ് ഷാരൂഖ് ഖാനും. ട്വിറ്ററിലാണ് കിങ് ഖാൻ സിനിമയുടെ ട്രെയിലറിനെ പ്രശംസിച്ചും ആശംസകൾ നേർന്നും ട്വീറ്റ് ചെയ്തത്. നേരത്തേ ഷാരൂഖ് ഖാൻ, മോഹൻലാൽ, സൂര്യ, നാഗാർജുന തുടങ്ങിയവർ ചേർന്നാണ് കിങ് ഓഫ് കൊത്ത ട്രെയിലർ റിലീസ് ചെയ്തത്.
ഷാരൂഖിന് നന്ദി പറഞ്ഞ് ദുൽഖറും രംഗത്തെത്തി. ദുൽഖർ സൽമാന്റെ കരിയറിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞ നായക കഥാപാത്രത്തിലൂടെ കൊത്ത ഗ്രാമത്തിലെ കഥ പ്രേക്ഷകരിലേക്കെത്തുമ്പോൾ മലയാള സിനിമയിൽ പുതു ചരിത്രം സൃഷ്ടിക്കപ്പെടുമെന്നാണ് പ്രതീക്ഷ.
ജവാൻ, പുഷ്പ തുടങ്ങിയ ചിത്രങ്ങളുടെ ട്രെയിലർ കട്ട് ചെയ്ത ആന്റണി റൂബൻ ആണ് കിങ് ഓഫ് കൊത്തയുടെ ട്രെയിലർ കട്ട് ചെയ്തിരിക്കുന്നത്. ഓൺലൈനിൽ റിലീസ് ചെയ്ത ട്രെയിലർ തിയേറ്ററുകളിലും പ്രേക്ഷകർക്ക് ആസ്വദിക്കാൻ സാധിക്കും. പ്രമുഖ സംവിധായകൻ ജോഷിയുടെ മകൻ അഭിലാഷ് ജോഷി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പാൻ ഇന്ത്യൻ പ്രൊമോഷനൽ പരിപാടികളാണ് അണിയറയിൽ ഒരുങ്ങുന്നത്.
സീ സ്റ്റുഡിയോസും ദുൽഖർ സൽമാന്റെ വേഫേറെർ ഫിലിംസും ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിൽ ഷബീർ കല്ലറക്കൽ, പ്രസന്ന, ചെമ്പൻ വിനോദ്, ഷമ്മി തിലകൻ, ഗോകുൽ സുരേഷ്, വടചെന്നൈ ശരൺ, ഐശ്വര്യാ ലക്ഷ്മി, നൈല ഉഷ, ശാന്തി കൃഷ്ണ, അനിഖാ സുരേന്ദ്രൻ തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളിലെത്തുന്നു. കിങ് ഓഫ് കൊത്തയുടെ ഛായാഗ്രഹണം നിമീഷ് രവിയാണ്. ജേക്‌സ് ബിജോയ്, ഷാൻ റഹ്മാൻ എന്നിവർ ചിത്രത്തിന് സംഗീതമൊരുക്കുന്നു.