ഡല്‍ഹി: ബോളിവുഡ് താരം അവനീത് കൗറിന്റെ ഹോട്ട് ഫോട്ടോ കോഹ്ലി ലൈക്ക് ചെയ്തതുമായി ബന്ധപ്പെട്ട സംഭവത്തിൽ സമൂഹ മാധ്യമങ്ങളിൽ ചൂട് പിടിച്ച ചർച്ചകളാണ് നടക്കുന്നത്. താരം അറിയാതെ ഒന്ന് ടച്ച് ചെയ്തതും കാര്യങ്ങൾ വഷളായി. ആരാധകർ എല്ലാം അമ്പരന്നു.ഇപ്പോഴിതാ, ഇന്ത്യൻ ക്രിക്കറ്റ് താരം കോഹ്ലി വരുന്ന ഗോസിപ്പുകൾക്ക് എല്ലാം വിശദീകരണവുമായി എത്തിയിരിക്കുകയാണ്. ഇന്‍സ്റ്റാഗ്രാം ഫീഡില്‍നിന്ന് ഒഴിവാക്കലുകള്‍ നടത്തുമ്പോള്‍ അല്‍ഗോരിതം തെറ്റായ ഇടപെടല്‍ നടത്തി എന്നാണ് കോഹ്‌ലിയുടെ വിശദീകരണം.

ഏപ്രില്‍ 30-നാണ് നടി അവനീത് കൗര്‍ ഇന്‍സ്റ്റാഗ്രാമില്‍ ഏതാനും ഹോട്ട് ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തത്. പ്രിന്റഡ് റാപ്പ് സ്‌കര്‍ട്ടും പച്ച ക്രോപ്പ് ടോപ്പും ധരിച്ച ചിത്രങ്ങളായിരുന്നു ഇത്. എന്നാല്‍, ഈ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായത് വിരാട് കോഹ്ലി ചിത്രങ്ങള്‍ ലൈക്ക് ചെയ്തത് ആളുകളുടെ ശ്രദ്ധയില്‍പ്പെട്ടതോടെയായിരുന്നു.

പെട്ടെന്നുതന്നെ ഇതിന്റെ സ്‌ക്രീന്‍ ഷോട്ടുകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയും. പിന്നീട് ചിത്രങ്ങള്‍ അണ്‍ലൈക്ക് ചെയ്യപ്പെടുകയും ചെയ്തു. ഇത് വലിയ തോതില്‍ ചര്‍ച്ചയായതിനു പിന്നാലെയാണ് ഒരു ഇന്‍സ്റ്റാഗ്രാം സ്റ്റോറിയിലൂടെ കോഹ്ലി ഇക്കാര്യത്തില്‍ വിശദീകരണവുമായി രംഗത്ത് വന്നത്.

കോഹ്‌ലിയുടെ വിശദീകരണം

'എന്റെ ഫീഡ് ക്ലിയര്‍ ചെയ്യുമ്പോള്‍, അല്‍ഗോരിതം തെറ്റായി ഒരു ഇടപെടല്‍ രജിസ്റ്റര്‍ ചെയ്തിരിക്കാമെന്ന് ഞാന്‍ വ്യക്തമാക്കട്ടെ. അതിന് പിന്നില്‍ ഒരു ഉദ്ദേശ്യവുമില്ലായിരുന്നു. അനാവശ്യമായ അനുമാനങ്ങള്‍ ഉണ്ടാക്കരുതെന്ന് ഞാന്‍ അഭ്യര്‍ഥിക്കുന്നു', കോഹ്ലി കുറിച്ചു.