- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
മനോജ്, ഷായുടെ കാര്യം പറഞ്ഞിരുന്നല്ലോ, ഞാൻ ആശുപത്രിയിൽ വിളിച്ചു പറയാം വേണ്ട കാര്യങ്ങൾ അവർ ചെയ്തു തരും..; മമ്മൂട്ടിയുടെ ഇടപെടലിൽ കൊല്ലം ഷായുടെ ശസ്ത്രക്രിയ സൗജന്യമാക്കി; തുറന്നു പറഞ്ഞ് നടൻ മനോജ് നായർ
തിരുവനന്തപുരം: മലയാളം സിനിമാ പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരനായ താരമാണ് മനോജ് നായർ. തന്റെ യൂട്യൂബ് ചാനലിലൂടെ സിനിമാ വിശേഷങ്ങളും താരങ്ങളുടെ വിശേഷങ്ങളുമൊക്കെ പങ്കിടാറുണ്ട്. ഇപ്പോഴിതാ മമ്മൂട്ടിയുടെ ഇടപെടലിൽ കൊല്ലം ഷായുടെ ശസ്ത്രക്രിയ സൗജന്യമാക്കി കിട്ടിയ കാര്യമാണ് മനോജ് തുറന്നു പറഞ്ഞിരിക്കുകയാണ്. ടെലിവിഷൻ രംഗത്ത് നിറസാന്നിധ്യമായി നിൽക്കുന്ന താരമാണ് അഭിനേതാവും ഡബ്ബിങ് ആർട്ടിസ്റ്റുമായ മനോജ് നായർ. സ്വഭാവനടനെന്ന നിലയിൽ മനോജിന്റെ ഒരുപാട് കഥാപാത്രങ്ങൾ കുടുംബപ്രേക്ഷകർ നിറഞ്ഞ കൈയടിയോടെ സ്വീകരിച്ചിട്ടുണ്ട്.
തന്റെ യൂട്യൂബ് ചാനലിലൂടെ സിനിമയെക്കുറിച്ചും താരങ്ങളെക്കുറിച്ചുമുള്ള വിശേഷങ്ങൾ മനോജ് പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ നടൻ മമ്മൂട്ടിയുടെ ഇടപെടലിൽ സീരിയൽ താരത്തിന്റെ ഹൃദയ ശസ്ത്രക്രിയ സൗജന്യമായി നടത്താൻ സാധിച്ച സംഭവം വെളിപ്പെടുത്തിയിരിക്കുകയാണ് മനോജ്. സീരിയൽ ഷൂട്ടിങ്ങിനിടെ നെഞ്ചുവേദന അനുഭവപ്പെട്ട നടൻ കൊല്ലം ഷായുടെ ചികിത്സ ചെലവാണ് മമ്മൂട്ടി ഇടപ്പെട്ടതോടെ സൗജന്യമാക്കി കിട്ടിയതെന്നാണ് മനോജ് പറയുന്നത്.
''നെഞ്ചുവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച കൊല്ലം ഷായ്ക്ക് ഹൃദയശസ്ത്രക്രിയ വേണമെന്ന് കണ്ടെത്തിയിരുന്നു. എന്നാൽ ലക്ഷങ്ങൾ ചെലവ് വരുന്ന ശസ്ത്രക്രിയയ്ക്ക് പറ്റിയ അവസ്ഥയിലായിരുന്നില്ല ഷായുടെ കുടുംബം. തുടർന്ന് ഭീമമായ തുക കണ്ടെത്താൻ വിഷമിക്കുന്ന ഷായുടെ കുടുംബത്തെ സീരിയൽ താരങ്ങളുടെ സംഘടനയായ ആത്മയുടെ പ്രസിഡന്റ് കെ.ബി. ഗണേശ് കുമാർ, ജനറൽ സെക്രട്ടറി ദിനേശ് പണിക്കർ എന്നിവരും ചേർന്ന് 25000 രൂപ വീതം നൽകി. പക്ഷേ ലക്ഷങ്ങൾ ചെലവാകുന്ന ശസ്ത്രക്രിയയ്ക്ക് എത്ര കൊടുത്താലും മതിയാകില്ലായിരുന്നു. തുടർന്ന് സീമ ജി. നായരെ വിളിച്ച് വിവരം പറഞ്ഞു. താൻ പറഞ്ഞപ്പോഴാണ് സീമ വിവരം അറിഞ്ഞത്.
ഉടനെ തന്നെ സീമ ഒരു 25000 രൂപ സംഘടിപ്പിച്ച് കൊല്ലം ഷായുടെ അക്കൗണ്ടിലേക്ക് അയച്ചു. പിന്നീടാണ് വിവരം മമ്മൂട്ടിയെ അറിയിച്ചാലോയെന്ന് ആലോചിക്കുന്നതെന്നും തുടർന്ന് ഷായുടെ ഫോട്ടോയും ബാക്കി വിവരങ്ങളും കൂടി മമ്മൂട്ടിക്ക് മെസേജ് അയച്ചു. ആദ്യം പ്രതികരിച്ചിരുന്നില്ലെന്നും രണ്ട് ദിവസം കഴിഞ്ഞ് മമ്മൂട്ടി തന്നെ തിരികെ വിളിച്ചു. 'മനോജ്, ഷായുടെ കാര്യം പറഞ്ഞിരുന്നല്ലോ, ഞാൻ ആശുപത്രിയിൽ വിളിച്ചു പറയാം വേണ്ട കാര്യങ്ങൾ അവർ ചെയ്തു തരും..' എന്ന് മമ്മൂട്ടി പറഞ്ഞു. ഇതിലൂടെ തിരുവനന്തപുരത്തെ ആശുപത്രിയിൽ ഷായുടെ ചികിത്സ സൗജന്യമായി ചെയ്യാനുള്ള സൗകര്യം ഒരുങ്ങി....'' മനോജ് പറയുന്നു.
മമ്മൂട്ടി നേരിട്ട് തന്നെ വിളിച്ചതും ഇത്രയും വലിയ സഹായം ചെയ്തതും ജീവിതത്തിൽ ഒരിക്കലും മറക്കാൻ കഴിയാത്ത വലിയ ഭാഗ്യമാണെന്നും മനോജ് പറഞ്ഞു. സുഖമോ ദേവി എന്ന സീരിയലിൽ അഭിനയിച്ചുകൊണ്ടിരിക്കുമ്‌ബോളാണ് കൊല്ലം ഷായ്ക്ക് നെഞ്ചുവേദന വരുന്നത്.




