- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
എന്നും അച്ഛൻ ഒപ്പമുണ്ടാകണം; കൊല്ലം സുധിയുടെ മുഖം പച്ച കുത്തി മകൻ രാഹുൽ; ടാറ്റു ചെയ്യുന്നതിന്റെ വീഡിയോ ഇൻസ്റ്റഗ്രാമിൽ
കോട്ടയം: അന്തരിച്ച നടൻ കൊല്ലം സുധിയുടെ മുഖം പച്ചകുത്തി മകൻ രാഹുൽ. ടാറ്റു ചെയ്യുന്നതിന്റെ വീഡിയോ ഇൻസ്റ്റഗ്രാമിൽ കഴിഞ്ഞ ദിവസം സുധിയുടെ ഭാര്യ രേണു പങ്കുവെച്ചു. ഇത് സൈബറിടത്തിലും വൈറലാകുകയാണ്. 'നൗ ആൻഡ് ഫോർഎവർ' എന്ന വാചകവും ചിത്രത്തിനൊപ്പം പച്ചകുത്തിയിട്ടുണ്ട്. കൊല്ലം സുധിയുടെ ആദ്യ വിവാഹത്തിലുള്ള മകനാണ് രാഹുൽ. കുട്ടിയായിരുന്ന സമയത്ത് രാഹുലിനെയും കൊണ്ടായിരുന്നു സുധി പരിപാടികൾക്ക് പൊയിരുന്നതെന്ന് ഒരിക്കൽ ചാനൽ പരിപാടിയിൽ അദ്ദേഹം പറഞ്ഞിട്ടുണ്ട്.
ജൂൺ അഞ്ചാം തീയതി പുലർച്ചെയായിരുന്നു തൃശ്ശൂർ കയ്‌പ്പമംഗലം പനമ്പിക്കുന്നിൽ വെച്ച് സുധി സഞ്ചരിച്ച കാ!ർ അപകടത്തിൽപ്പെടുന്നത്.എതിരെ വന്ന പിക്കപ്പുമായി കൂട്ടിയിടിക്കുകയായിരുന്നു. നടൻ ബിനു അടിമാലി, ഉല്ലാസ് അരൂർ, മഹേഷ് എന്നിവരും ഇദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. ഗുരുതരമായി പരിക്കേറ്റ സുധിയെ കൊടുങ്ങല്ലൂർ എ ആർ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻരക്ഷിക്കാനായില്ല.
സുധി മരിച്ച് ആഴ്‌ച്ചകൾക്കുള്ളിൽ സോഷ്യൽ മീഡിയയിൽ സുധിയുമൊത്തുള്ള റീൽസും ചിത്രങ്ങളും ഭാര്യ രേണു പങ്കുവെച്ചിരുന്നു.




