- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സുധിച്ചേട്ടന്റെ ആത്മാവ് ഇപ്പോള്‍ സന്തോഷിക്കുന്നുണ്ടാകും; അഭിനയത്തില്‍ സജീവമാകാനാണ് തീരുമാനം; അവസരം കിട്ടിയാല്‍ ഇനിയും ഇത്തരം വേഷങ്ങള്‍ ചെയ്യും; എനിക്കും ജീവിക്കണം; ചിലവിന് ആര് തരും? വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി രേണു സുധി
നടനും കോമഡി താരവുമായ കൊല്ലം സുധിയുടെ മരണത്തിന് പിന്നാലെ നിരന്തരം സോഷ്യല്‍ മീഡിയയില്‍ സൈബര്‍ ആക്രമണം നേരിടുന്ന ഒരു വ്യക്തിയാണ് ഭാര്യ രേണു. സുധിയുടെ മരണശേഷം രേണുവിന് നേരെ ഉയരുന്ന സൈബര്‍ ആക്രമണങ്ങള്‍ പലപ്പോഴും പരിധി വിടാറുണ്ട്.
കഴിഞ്ഞ ദിവസം ദാസേട്ടന്‍ കോഴിക്കോട് എന്നയാളിനൊപ്പമുള്ള ഗ്ലാമര്‍ റീല്‍സ് രേണു സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു. ഈ വീഡിയോയ്ക്ക് എതിരെ നിരവധി പേരാണ് വിമര്‍ശനങ്ങളുമായി എത്തിയത്. ഇതിനുള്ള മറുപടിയുമായി എത്തിയിരിക്കുകയാണ് രേണു സുധി. ഈ വീഡിയോ റീല്‍ തനിക്ക് ഒരു മോശമായി തോന്നിയിട്ടില്ലെന്നും ഇതുപോലുള്ള വേഷങ്ങള്‍ വന്നാല്‍ ഇനിയും ചെയ്യുമെന്നും രേണു പറയുന്നു.
സുധിച്ചേട്ടന്റെ ആത്മാവ് ഇപ്പോള്‍ സന്തോഷിക്കുന്നുണ്ടാകുമെന്നും അഭിനയത്തില്‍ സജീവമാകാനാണ് തീരുമാനമെന്നും രേണു പറഞ്ഞു. ഇനിയും മുമ്പോട്ട് ഇത്തരം വേഷങ്ങള്‍ വന്നാല്‍ ചെയ്യും. എനിക്കും ആഹാരം കഴിക്കണം. എനിക്ക് ആര് ചെലവിനു തരും? അഭിനയം എന്റെ ജോലിയാണ് എന്നും രേണു പറഞ്ഞു.ഉറക്കം ഒഴിവാക്കി നാടകം ചെയ്യുന്നത് കുടുംബം നോക്കാനാണ്. ജീവിക്കാന്‍ വേണ്ടി ആര്‍ട്ടിസ്റ്റ് ആയവരെ നല്ലത് പറഞ്ഞില്ലെങ്കിലും തെറി വിളിക്കാതിരിക്കുക. സുധി ചേട്ടന്‍ ഉണ്ടായിരുന്നപ്പോള്‍ വെബ് സീരീസില്‍ അഭിനയിച്ചിട്ടുണ്ട്. അത് ആരും കണ്ടിട്ടില്ലേ?. രേണു ചോദിക്കുന്നു.
'ഞാന്‍ വേറൊരുത്തനെയും കെട്ടാന്‍ പോയിട്ടില്ല. സുധിച്ചേട്ടന്റെ ഓര്‍മയില്‍ ജീവിക്കുകയാണ്. നിങ്ങള്‍ പറഞ്ഞാല്‍ അതൊന്നും എന്നെ ബാധിക്കില്ല. വേറൊരാളെ വിവാഹം ചെയ്യാന്‍ പറയുന്നവരോട്, എനിക്ക് സൗകര്യം ഇല്ല വിവാഹം കഴിക്കാന്‍. ഇനിയും നിങ്ങള്‍ വിമര്‍ശിക്കുന്ന ഇതുപോലുള്ള 'പ്രഹസനം' കാണിക്കും. ആവശ്യമുള്ളവര്‍ കണ്ടാല്‍ മതി എന്നും രേണു പറയുന്നു.
ചാന്തുപൊട്ട് എന്ന സിനിമയിലെ ചാന്തുകുടഞ്ഞൊരു സൂര്യന്‍ മാനത്ത് എന്ന ഗാനമാണ് ഇരുവരും ചേര്‍ന്ന് റീക്രിയേറ്റ് ചെയ്തത്. ഇരുവരും അല്‍പം അടുത്ത് അഭിനയിച്ചതാണ് പലരും എടുത്തുപറഞ്ഞത്. 'സുധിയെ ഓര്‍ത്ത് ജീവിച്ചോളാമെന്ന് പറഞ്ഞവളാണോ ഈ കാട്ടിക്കൂട്ടുന്നത്, നാണമുണ്ടോ ഇങ്ങനെ ചെയ്യാന്‍' എന്നൊക്കെയാണ് പലരും കമന്റ് ചെയ്യുന്നത്. എന്നാല്‍ രേണുവിനെ പിന്തുണച്ചു കൊണ്ടുള്ള കമന്റുകളും എത്തുന്നുണ്ട്.