തിരുവനന്തപുരം: ആന്റണി വര്‍ഗീസിനെ നായകനാക്കി നവാഗതനായ അജിത് മാമ്പള്ളി സംവിധാനം ചെയ്ത 'കൊണ്ടല്‍' ന്റെ സെന്‍സറിങ്ങ് പൂര്‍ത്തിയായി. ചിത്രത്തിന് യു/ എ സര്‍ട്ടിഫിക്കറ്റ് ആണ് ലഭിച്ചിരിക്കുന്നത്.നേരത്തെ പുറത്തിയറങ്ങിയ ഈ ചിത്രത്തിന്റെ, ടീസര്‍, ട്രെയിലര്‍ എന്നിവ സോഷ്യല്‍ മീഡിയയില്‍ വമ്പന്‍ ഹിറ്റായിരുന്നു.

പൂര്‍ണമായും കടലില്‍ ചിത്രീകരിച്ച ആക്ഷന്‍ രംഗങ്ങളാണ് ചിത്രത്തിന്റെ ഹൈലൈറ്റ്.കന്നഡ താരം രാജ് ബി ഷെട്ടിയും പ്രധാന വേഷത്തിലെത്തുന്ന ഈ ചിത്രത്തില്‍ ഷബീര്‍ കല്ലറക്കല്‍, നന്ദു, മണികണ്ഠന്‍ ആചാരി, പ്രമോദ് വലിയനാട്, ശരത് സഭ, അഭിറാം രാധാകൃഷ്ണന്‍, പി എന്‍ സണ്ണി, സിറാജുദ്ദീന്‍ നാസര്‍, നെബിഷ് ബെന്‍സണ്‍, ആഷ്ലി, രാഹുല്‍ രാജഗോപാല്‍, അഫ്‌സല്‍ പി എച്ച്, റാം കുമാര്‍, രാഹുല്‍ നായര്‍, ഉഷ, കനക കൊനശനദ്, ജയ കുറുപ്പ്, പുഷ്പ കുമാരി എന്നിവരും അഭിനയിച്ചിട്ടുണ്ട്.

കടലിന്റെയും തീരദേശ ജീവിതത്തിന്റ്റെയും പശ്ചാത്തലത്തില്‍ ഒരുക്കിയ ഈ ആക്ഷന്‍ ചിത്രം രചിച്ചിരിക്കുന്നത് അജിത് മാമ്പള്ളി, റോയലിന്‍ റോബര്‍ട്ട്, സതീഷ് തോന്നയ്ക്കല്‍ എന്നിവരും, ഇതിന്റെ നിര്‍മാണം നിര്‍വഹിച്ചിരിക്കുന്നത് വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറില്‍ സോഫിയ പോളുമാണ്.

ഛായാഗ്രഹണം ദീപക് ഡി മേനോന്‍, സംഗീതം സാം സി.എസ്., എഡിറ്റിങ് ശ്രീജിത്ത് സാരംഗ്. എക്സികുട്ടീവ് പ്രൊഡ്യൂസര്‍ മാനുവല്‍ ക്രൂസ് ഡാര്‍വിന്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍ വിനോദ് രവീന്ദ്രന്‍, ആക്ഷന്‍ വിക്രം മോര്‍, കലൈ കിങ്‌സണ്‍, തവാസി രാജ്, കലാസംവിധാനം അരുണ്‍ കൃഷ്ണ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ജാവേദ് ചെമ്പു, വസ്ത്രാലങ്കാരം നിസാര്‍ റഹ്മത്, മേക്കപ്പ് അമല്‍ കുമാര്‍, ഡിജിറ്റല്‍ മാര്‍ക്കറ്റിങ് അനൂപ് സുന്ദരന്‍.സെപ്റ്റംബര്‍ 13-നാണ് ചിത്രം ആഗോള റിലീസായി പ്രേക്ഷകരുടെ മുന്നിലെത്തുക.