- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വീട്ടിലെ പലകാര്യവും ഞാനറിയുന്നത് മറ്റുള്ളവരിൽ നിന്നാണ്; കുഞ്ഞിലെ അവൾ നല്ല വേദന സഹിച്ചു; ഇതെല്ലാം വലിയ അനുഗ്രഹമാണ്; തുറന്നുപറഞ്ഞ് കൃഷ്ണകുമാർ

നടനും ബിജെപി നേതാവുമായ കൃഷ്ണകുമാർ തന്റെ ഇളയ മകൾ ഹൻസികയുടെ ആരോഗ്യപ്രശ്നങ്ങളെക്കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ്. മക്കളുടെ രാഷ്ട്രീയപരമായ നിലപാടുകളെക്കുറിച്ചും കൃഷ്ണകുമാർ വിശദീകരിച്ചു. തന്റെ മക്കളാരും ബിജെപിയിൽ അംഗത്വമെടുത്തിട്ടില്ലെന്നും, താൻ അവരെ നിർബന്ധിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. രാഷ്ട്രീയവും മതവും വ്യക്തിപരമായ കാര്യങ്ങളാണെന്നും, പൊതുവേദികളിൽ ചർച്ച ചെയ്യാതിരിക്കുക എന്ന നിലപാടാണ് തനിക്കുള്ളതെന്നും അദ്ദേഹം പറഞ്ഞു.
കുടുംബത്തിലെ സാമ്പത്തിക കാര്യങ്ങളെക്കുറിച്ചും കൃഷ്ണകുമാർ സംസാരിച്ചു. സാമ്പത്തിക കാര്യങ്ങൾ നിയന്ത്രിക്കാൻ ചാറ്റേർഡ് അക്കൗണ്ടന്റുമാരുണ്ടെന്നും, ഭാര്യ സിന്ധുവാണ് വീട്ടിലെ എല്ലാ കാര്യങ്ങളും സാമ്പത്തികപരമായ കാര്യങ്ങളും നിയന്ത്രിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കൃത്യമായി ടാക്സ് അടയ്ക്കുന്നുണ്ടെന്നും നല്ല അച്ചടക്കത്തോടെയാണ് ആ കാര്യങ്ങൾ ചെയ്യുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. മകൾ ദിയയുടെ സ്ഥാപനത്തിലെ പ്രശ്നം, ഈ സാമ്പത്തിക കാര്യങ്ങളിലെ ഒരു തകരാറ് മൂലമുണ്ടായതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇളയമകൾ ഹൻസികയ്ക്ക് ഒന്നര വയസുള്ളപ്പോൾ വലിയൊരു ആരോഗ്യപ്രശ്നമുണ്ടായിരുന്നതായും, അവൾ കുറച്ചുകാലം വേദന അനുഭവിച്ചതായും കൃഷ്ണകുമാർ വെളിപ്പെടുത്തി. അസാമാന്യ സ്വഭാവമുള്ള കുട്ടിയാണ് ഹൻസികയെന്നും, വീട്ടിൽ പ്രശ്നങ്ങളുണ്ടാകുമ്പോൾ അത് പരിഹരിക്കാൻ മുൻകൈ എടുക്കുന്നത് അവളാണെന്നും അദ്ദേഹം പറഞ്ഞു. പ്രായംകൊണ്ട് തങ്ങൾ തമ്മിൽ നല്ല വ്യത്യാസമുണ്ടെങ്കിലും, അവൾ തനിക്ക് മുകളിലാണെന്നും ഇത് അനുഗ്രഹമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


