കൊച്ചി: സാമൂഹിക മാധ്യമങ്ങളിൽ വൈറലായി തെന്നിന്ത്യൻ സിനിമാ താരമായ ഈഷ റെബ്ബ പങ്കുവെച്ച പുതിയ വിഡിയോയും ചിത്രങ്ങളും. റസ്റ്റോറന്റിൽ വെച്ച് ദോശ കഴിക്കുന്നതിന്റെ വിഡിയോയും അതിനോടൊപ്പമുള്ള ഒരു ചിത്രവുമാണ് താരം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തിൽ, തൊട്ടടുത്ത കസേരയിലിരുന്ന ഒരു വ്യക്തി ഈഷയെ തുറിച്ചുനോക്കുന്നതായി കാണാം.

ഈ രസകരമായ നിമിഷത്തിന് താരത്തിന്റെ അടിക്കുറിപ്പ് സാമൂഹിക മാധ്യമങ്ങളിൽ ഏറെ ശ്രദ്ധിക്കപ്പെട്ടു. "അങ്കിൾ എന്തിനാണിങ്ങനെ തുറിച്ചുനോക്കുന്നത്" എന്ന ചോദ്യത്തോടെയാണ് ഈഷ റെബ്ബ ചിത്രം പങ്കുവെച്ചിരിക്കുന്നത്. ഈ അടിക്കുറിപ്പ് ആരാധകർക്കിടയിൽ ചിരിയുണർത്തുകയും പലതരത്തിലുള്ള പ്രതികരണങ്ങൾക്ക് കാരണമാവുകയും ചെയ്തു.

ഈഷ റെബ്ബ തെന്നിന്ത്യയിൽ നിരവധി ആരാധകരുള്ള താരമാണ്. മലയാളത്തിൽ കുഞ്ചാക്കോ ബോബൻ നായകനായി അഭിനയിച്ച 'ഒറ്റ്' എന്ന ചിത്രത്തിലൂടെയും ഈഷ മലയാളികൾക്കിടയിൽ സുപരിചിതയാണ്. 2012 ൽ പുറത്തിറങ്ങിയ തെലുങ്ക് ചിത്രം 'ലൈഫ് ഈസ് ബ്യൂട്ടിഫുള്ളി'ലൂടെയാണ് താരം അഭിനയ രംഗത്തേക്ക് കടന്നുവന്നത്. നടിയുടെതായി അവസാനം പുറത്തിറങ്ങിയ തെലുങ്ക് ചിത്രം 'മാമാ മസ്ചീന്ദ്ര'യാണ്.