- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
'അജിത്-ശാലിനി പ്രണയത്തിൽ ഹംസമായി നിന്നത് ഞാനാണ്' ; കുഞ്ചാക്കോ ബോബൻ
കൊച്ചി: അനിയത്തിപ്രാവ്, നിറം, പ്രേംപൂജാരി തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ മനസിൽ ഇടം നേടിയ താരജോഡികളായിരുന്നു കുഞ്ചാക്കോ ബോബനും ശാലിനിയും. ഇരുവരും ഒന്നിച്ച് ബിഗ്സ്‌ക്രീനിൽ എത്തിയപ്പോൾ എല്ലാം മലയാള സിനിമയ്ക്ക് ലഭിച്ചത് സൂപ്പർഹിറ്റുകളാണ്.
അക്കാലത്ത് ചാക്കോച്ചനും ശാലിനിയും പ്രണയത്തിലാണെന്നും വിവാഹം കഴിക്കുമെന്നും ഗോസിപ്പുകൾ ഉയർന്നിരുന്നു. എന്നാൽ തങ്ങൾ ഏറ്റവും അടുത്ത സുഹൃത്തുക്കൾ മാത്രമാണെന്ന് ഇരുവരും തുറന്നു പറയുകയും ചെയ്തിരുന്നു. പിന്നീട് ശാലിനി തമിഴ് സൂപ്പർ സ്റ്റാർ അജിത്തിനെ വിവാഹം കഴിക്കുകയും ചെയ്തു. ഇപ്പോഴിതാ ശാലിനി- അജിത് പ്രണയത്തെ കുറിച്ചും ഇരുവരുടെയും സൗഹൃദത്തെ കുറിച്ചും വാചാലനാവുകയാണ് ചാക്കോച്ചൻ. ഒരു അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. അജിത്തിന്റെയും ശാലിനിയുടെയും പ്രണയത്തിലെ ഹംസമായിരുന്നു താനെന്നും കുഞ്ചാക്കോ ബോബൻ പറഞ്ഞു.
'അജിത്- ശാലിനി പ്രണയകാലത്ത് അവർക്കിടയിൽ ഹംസമായി നിന്നത് ഞാനാണ്. എന്റെ ആദ്യ സിനിമ മുതൽ അങ്ങോട്ടും ഇങ്ങോട്ടും നല്ല പോലെ അറിയാവുന്നവരാണ് ഞങ്ങൾ. നാല് സിനിമകളോളം ഒരുമിച്ച് ചെയ്തിട്ടുണ്ട്. വളരെ ക്ലീൻ ആയിട്ടുള്ളൊരു സൗഹൃദം ഞങ്ങൾക്കിടയിൽ ഉണ്ടായിരുന്നു.
എനിക്കൊരു പ്രണയം ഉണ്ടായിരുന്നത് പുള്ളിക്കാരിക്കും, അവൾക്ക് പ്രണയമുണ്ടായിരുന്നത് എനിക്കും അറിയാമായിരുന്നു. ഞങ്ങൾ രണ്ട് പേരും ദൈവം സഹായിച്ച് നല്ല കുടുംബ ജീവിതങ്ങൾ നയിക്കുന്നു. വല്ലപ്പോഴും ഒക്കെ മെസേജ് അയക്കാറുണ്ട്. ഫ്രണ്ട്‌ലി കോളുകളും ഇടയ്ക്ക് വരാറുണ്ട്. പിറന്നാൾ ആശംസകൾ വരാറുണ്ട്', ചാക്കോച്ചൻ പറഞ്ഞു.