- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കണ്ണഞ്ചിപ്പിക്കും ടീസറുമായി സൂര്യയുടെ ബ്രഹ്മാണ്ഡ ചിത്രം 'കങ്കുവ
ചെന്നൈ: സൂര്യ നായകനായി എത്തുന്ന ബ്രഹ്മാണ്ഡ ചിത്രം 'കങ്കുവ'യുടെ ടീസർ പുറത്തിറങ്ങി. ആരാധകരെ ആവേശം കൊള്ളിക്കുന്ന സിനിമയാണ് ടീസർ പുറത്തിറങ്ങിയത്. ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന 'കങ്കുവ' സൂര്യയുടെ കരിയറിലെ തന്നെ ഏറ്റവും ചെലവേറിയ ചിത്രമാണ്. ശിവ സംവിധാനം ചെയ്യുന്ന ചിത്രം പീരിയോഡിക് ത്രീഡി ചിത്രമായാണ് എത്തുന്നത്.
ബോബി ഡിയോളാണ് സിനിമയിൽ വില്ലനായി എത്തുന്നത്. ബോബി ഡിയോളിന്റെ കോളിവുഡ് അരങ്ങേറ്റം കൂടിയാണ് കങ്കുവ. അനിമൽ സിനിമയിലെ വില്ലൻ വേഷത്തിനു ശേഷം ബോബി ഡിയോളിന്റേതായി റിലീസിനെത്തുന്ന ചിത്രം കൂടിയാണിത്.
1000 വർഷങ്ങൾക്ക് മുമ്പുള്ള കാലഘട്ടത്തിലൂടെ സഞ്ചരിക്കുന്ന 'കങ്കുവ'യിൽ ഒരു യോദ്ധാവായാണ് സൂര്യ എത്തുന്നത്. സ്റ്റുഡിയോ ഗ്രീനും ഡഢ ക്രിയേഷൻസും ചേർന്ന് നിർമ്മിക്കുന്ന 'കങ്കുവ'യുടെ ബഡ്ജറ്റ് 350 കോടി രൂപയാണ്.
Next Story