- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'കങ്കുവ' പ്രേക്ഷകർക്ക് പുത്തനൊരു അനുഭവം സമ്മാനിക്കും
ചെന്നൈ: സൂര്യയുടെ കരിയറിലെ ഏറ്റവും വലിയ ചിത്രമാണ് 'കങ്കുവ'. വലിയ പ്രതീക്ഷകളാണ് സിനിമയെ കുറിച്ച് പുറത്തുവരുന്നത്. ഇതിനിടെ ചിത്രത്തെ പ്രശംസിച്ച് നടിയും സൂര്യയുടെ ജീവിതപങ്കാളിയുമായ ജ്യോതിക. താൻ ചിത്രത്തിന്റെ ചെറിയൊരു ഭാഗം കണ്ടുവെന്നും സൂര്യ തന്റെ 200 ശതമാനം അധ്വാനം ഈ സിനിമയ്ക്കായി നൽകിയിട്ടുണ്ടെന്നും ജ്യോതിക പറഞ്ഞു.
കങ്കുവയുടെ ഒരു ചെറിയ ഭാഗം മാത്രമേ താൻ കണ്ടിട്ടുള്ളു എന്നും പ്രേക്ഷകർക്ക് പുത്തൻ അനുഭവമാകും സിനിമ സമ്മാനിക്കുകയെന്നും ജ്യോതിക പറഞ്ഞു. വളരെ നന്നായി ചിത്രം ഒരുക്കിയിട്ടുണ്ടെന്നും താരം ചൂണ്ടിക്കാട്ടി. സിനിമയ്ക്ക് വേണ്ടിയാണെങ്കിലും കുട്ടികൾക്ക് വേണ്ടിയാണെങ്കിലും കുടുംബത്തിന് വേണ്ടിയാണെങ്കിലും 200 ശതമാനം നൽകുന്നയാളാണ് സൂര്യയെന്നും ജ്യോതിക കൂട്ടിച്ചേർത്തു.
തെന്നിന്ത്യൻ സിനിമാ പ്രേമികൾ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് സൂര്യ നായകനാകുന്ന 'കങ്കുവാ'. സൂര്യയുടെ കരിയറിലെ തന്നെ ഏറ്റവും മുടക്കുമുതലുള്ള ചിത്രമാണിത്. ശിവ സംവിധാനം ചെയ്യുന്ന കങ്കുവാ പീരിയോഡിക് ത്രീഡി ചിത്രമായാണ് എത്തുക.
38 ഭാഷകളിൽ റിലീസ് ചെയ്യുന്ന ചിത്രത്തിൽ ബോളിവുഡ് താരം ദിഷ പഠാണിയാണ് നായിക. ബോബി ഡിയോളാണ് വില്ലൻ വേഷത്തിൽ. സൂര്യയുടെ ഇതുവരെ കാണാത്ത വേഷപ്പകർച്ചയാണ് ചിത്രത്തിൽ. വിവേകയും മദൻ കർക്കിയും ചേർന്നാണ് ഗാനരചന. സുപ്രീം സുന്ദറാണ് സംഘട്ടനസംവിധാനം. യു.വി. ക്രിയേഷൻസിന്റെ ബാനറിൽ വംശി പ്രമോദും സ്റ്റുഡിയോ ഗ്രീനിന്റെ ബാനറിൽ കെ.ഇ. ജ്ഞാനവേൽ രാജയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.