- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
എനിക്ക് ലഭിച്ച ഏറ്റവും വലിയ അനുഗ്രഹം; അച്ഛനൊപ്പമുള്ള ചിത്രം പങ്കുവെച്ച് കുഞ്ഞാറ്റ
ചെന്നൈ: മനോജ് കെ ജയന്റെയും ഉർവശിയുടെയും മകളായ കുഞ്ഞാറ്റ എന്നറിയപ്പെടുന്ന തേജലക്ഷ്മി ആളുകൾക്ക് ഏറെ പ്രിയങ്കരിയാണ്. വിദേശത്തു പഠിക്കുന്ന കുഞ്ഞാറ്റ കഴിഞ്ഞ ദിവസങ്ങളിൽ നാട്ടിലെത്തിയിരു. കഴിഞ്ഞ ദിവസം തന്നെ കാണാൻ മകൾ എത്തിയ സന്തോഷം സോഷ്യൽമീഡിയ വഴി ഉർവശി പങ്കുവെച്ചിരുന്നു. ഉർവശിയുമായുള്ള വിവാഹബന്ധം വേർപ്പെടുത്തിയശേഷം കുഞ്ഞാറ്റ വളർന്നത് മനോജ് കെ ജയന്റെ സംരക്ഷണത്തിലാണ്.
ഇപ്പോഴിതാ അച്ഛനെ കുറിച്ച് തേജലക്ഷ്മി എഴുതിയ വാചകമാണ് ശ്രദ്ധിക്കപ്പെടുന്നത്. അച്ഛനൊപ്പമുള്ള ചിത്രം പങ്കുവെച്ച് അച്ഛനാണ് 'എനിക്ക് ലഭിച്ച ഏറ്റവും വലിയ അനുഗ്രഹം 'എന്നാണ് തേജലക്ഷ്മി കുറിച്ചത്. തേജയുടെ സോഷ്യൽമീഡിയ പേജിൽ ഏറെയും മനോജ് കെ ജയൻ എന്ന അച്ഛനെ കുറിച്ചുള്ള കുറിപ്പുകളും ചിത്രങ്ങളും കൊണ്ട് നിറഞ്ഞിരിക്കുകയാണ്.
എന്നെ ചിരിപ്പിക്കുന്ന കാര്യത്തിൽ അച്ഛൻ ഒരിക്കലും പരാജയപ്പെട്ടിട്ടില്ല. ആദ്യ ദിവസം മുതൽ അദ്ദേഹം എപ്പോഴും ഞാൻ സന്തോഷവതിയാണെന്ന് ഉറപ്പുവരുത്തുകയും എന്റെ കണ്ണ് നനയാതിരിക്കാൻ ശ്രദ്ധിക്കുകയും ചെയ്തിട്ടുണ്ട്. എനിക്ക് മോശം ബാല്യമായിരുന്നുവെന്ന് കരുതിയ എല്ലാ ആളുകളോടയുമായി പറയുന്നു.
എന്റെ ബാല്യം മോശമായിരുന്നില്ല. എന്റെ ജീവിതത്തിലെ ഓരോ നിമിഷവും ഞാൻ ആസ്വദിച്ചു. ആ നല്ല സമയങ്ങളുടെ ഒരേയൊരു കാരണം എന്റെ അച്ഛൻ തന്നെയാണ്. അദ്ദേഹം തമാശക്കാരനാണ്, സ്‌നേഹമുള്ളവനാണ്, വളരെ പിന്തുണയുള്ളവനാണ്. ഞാൻ അദ്ദേഹത്തെ എത്രമാത്രം സ്നേഹിക്കുന്നുവെന്ന് വാക്കുകളിൽ പറയാൻ അറിയില്ലെന്നുമാണ്', മനോജ് കെ ജയനെ കുറിച്ച് മുമ്പൊരിക്കൽ തേജലക്ഷ്മി എഴുതിയത്.