- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അവൾ ഒറ്റയ്ക്ക് നിന്ന് കപ്പിലേക്ക് വഴിവെട്ടുകയാണ്; അടിപൊളിയായിട്ട് ഗെയിം കളിക്കുന്നു; ഭയങ്കര അഭിമാനം തോന്നുന്നു; അനുമോളെ പ്രശംസിച്ച് ലക്ഷ്മി
ബിഗ് ബോസ് മലയാളം സീസൺ 7ലെ മത്സരാർത്ഥിയും തൻ്റെ സുഹൃത്തുമായ അനുമോളെക്കുറിച്ച് അഭിമാനം പങ്കുവെച്ച് അവതാരക ലക്ഷ്മി നക്ഷത്ര. ശക്തമായ വ്യക്തിപ്രഭാവത്തോടെ ഒറ്റയ്ക്ക് ഗെയിം കളിക്കുന്ന അനുമോളെ ലക്ഷ്മി പ്രശംസിച്ചു. ഒരു ഓൺലൈൻ മാധ്യമത്തോടാണ് ലക്ഷ്മി തൻ്റെ അഭിപ്രായങ്ങൾ വ്യക്തമാക്കിയത്.
"അനു നമ്മളെ ശരിക്കും ഞെട്ടിച്ചുകൊണ്ടിരിക്കുകയാണ്. ബിഗ് ബോസിൽ നല്ല രീതിയിൽ ഗെയിം കളിക്കണമെന്ന് അവളോട് ഞാൻ പറയാറുണ്ട്. ഞങ്ങൾക്കെപ്പോഴും അവൾ ഒരു കുഞ്ഞുകുട്ടിയാണ്. എന്നാൽ ഇപ്പോൾ ബിഗ് ബോസിൽ വളരെ മികച്ച പ്രകടനം കാഴ്ചവെക്കുകയാണ്. ആരെയും കൂട്ടുപിടിക്കാതെ, ഗ്രൂപ്പുകളിൽ ചേരാതെയാണ് അവൾ കളിക്കുന്നത്. ഒറ്റയ്ക്ക് നിന്ന് വിജയത്തിലേക്ക് വഴിവെട്ടുകയാണ് അനു," ലക്ഷ്മി നക്ഷത്ര പറഞ്ഞു.
അനുമോൾ ചില സമയങ്ങളിൽ വൈകാരികമായി പ്രതികരിക്കുന്നതിനെക്കുറിച്ചും ലക്ഷ്മി സംസാരിച്ചു. "മനുഷ്യസഹജമായ വികാരങ്ങളാണത്. സങ്കടം വരുമ്പോൾ കരയുക, സന്തോഷം വരുമ്പോൾ ചിരിക്കുക സ്വാഭാവികമാണ്. വികാരങ്ങൾ പ്രകടിപ്പിക്കാതിരുന്നാൽ അത് ആരോഗ്യത്തെ ബാധിക്കും," ലക്ഷ്മി കൂട്ടിച്ചേർത്തു.