- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചില സമയങ്ങളിൽ ഏട്ടൻ മിണ്ടാതിരിക്കും; രണ്ടുപേരും ഒരുമിച്ച് ഒച്ചയിട്ടാൽ പ്രശ്നമാണ്; വേർപിരിയൽ വാർത്തകളിൽ പ്രതികരിച്ച് ലക്ഷ്മി പ്രിയ
നടി ലക്ഷ്മിപ്രിയയും ഭർത്താവ് ജയേഷും വേർപിരിയുകയാണെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകളോട് പ്രതികരിച്ച് നടി ലക്ഷ്മിപ്രിയ. തൻ്റെ ഫേസ്ബുക്ക് പേജിൽ വിവാഹമോചനത്തെക്കുറിച്ചുള്ള ഒരു കുറിപ്പ് പങ്കുവെക്കുകയും പിന്നീട് അത് നീക്കം ചെയ്യുകയും ചെയ്തതിനെ തുടർന്നാണ് ഇത്തരം പ്രചാരണങ്ങൾ ശക്തമായത്. എന്നാൽ, ഇത്തരം കാര്യങ്ങൾ വ്യക്തിപരമായ കാര്യങ്ങളാണെന്നും എഴുതിയതിലെ തെറ്റ് പിന്നീടാണ് തിരിച്ചറിഞ്ഞതെന്നും ലക്ഷ്മിപ്രിയ വ്യക്തമാക്കി.
'വിവാഹമോചന ഭീഷണികൾ ഇടയ്ക്കൊക്കെ ഉണ്ടാകാറുണ്ട്. മനസിൽ തോന്നുന്നത് പുറത്തേക്ക് എഴുതുമ്പോഴാണ് എനിക്ക് ആശ്വാസം ലഭിക്കുന്നത്. എന്നാൽ, അത് ഫേസ്ബുക്കിലാണെന്നും വലിയൊരു ലോകമാണെന്നും ഞാൻ മറന്നുപോകും,' ലക്ഷ്മിപ്രിയ കൻ മീഡിയക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. 'എന്നെ സമാധാനിപ്പിക്കുന്നവർ ചുറ്റുമുണ്ടെന്ന തിരിച്ചറിവിലാണ് ഞാൻ എഴുതുന്നത്. എഴുതിക്കഴിഞ്ഞപ്പോൾ തെറ്റ് മനസ്സിലായി. അപ്പോഴേക്കും വാർത്തയായി, ഞാൻ എയറിലായി.'
തമാശയെന്തെന്നാൽ, ഈ സംഭവങ്ങൾ നടക്കുന്ന സമയത്തൊന്നും ഭർത്താവ് ജയേഷ് പിണങ്ങി വീട്ടിൽ നിന്ന് മാറിയിരുന്നില്ലെന്ന് ലക്ഷ്മിപ്രിയ സൂചിപ്പിച്ചു. ജയേഷ് ഓഫീസിൽ പോയ സമയത്ത് ചില ഓൺലൈൻ മാധ്യമപ്രവർത്തകർ അദ്ദേഹത്തെ വിളിച്ച് വിവാഹമോചനത്തെക്കുറിച്ച് തിരക്കിയതായും ലക്ഷ്മിപ്രിയ പറഞ്ഞു. എന്നാൽ, താൻ പോസ്റ്റ് ചെയ്ത കാര്യങ്ങളെക്കുറിച്ച് ജയേഷിന് യാതൊരു വിവരവും ഉണ്ടായിരുന്നില്ലെന്നും, ലക്ഷ്മി തന്നോട് ഒന്നും പറഞ്ഞില്ലല്ലോ എന്നാണ് അദ്ദേഹം അവരോട് പ്രതികരിച്ചതെന്നും നടി വ്യക്തമാക്കി. തൻ്റെ ഭർത്താവിന് ഇതൊക്കെ തമാശയായി തോന്നിയതായും അവർ കൂട്ടിച്ചേർത്തു.