പിറവം: നടൻ ലാലു അലക്‌സിന്റെ മകൾ സിയ വിവാഹിതയായി. ടോബിയാണ് വരൻ. ബന്ധുക്കളും അടുത്ത സുഹൃത്തുക്കളുമാണ് ചടങ്ങിൽ പങ്കെടുത്തത്. ക്‌നാനായ ചടങ്ങുകൾ പ്രകാരമായിരുന്നു വിവാഹം.

ബെറ്റിയാണ് ലാലുവിന്റെ ഭാര്യ. രണ്ട് ആൺമക്കളും ഒരു മകളുമാണ് അദ്ദേഹത്തിനുള്ളത്. ബെൻ, സെൻ, സിയ എന്നിങ്ങനെയാണ് മക്കളുടെ പേരുകൾ.ജീവിതത്തിൽ തനിക്കു നേരിടേണ്ടി വന്ന ഒരു പ്രതിസന്ധിഘട്ടത്തെക്കുറിച്ച് പലതവണ ലാലു അലക്‌സ് തുറന്നുപറഞ്ഞിട്ടുണ്ട്. സിനിമ ഇല്ലാതിരുന്ന കാലത്തും പൂർണപിന്തുണയോടെ ഭാര്യ ബെറ്റിയാണ് തനിക്കൊപ്പം നിഴലായി നിന്നതെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്. 1986-ലായിരുന്നു ഇവരുടെ വിവാഹം.