- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അന്ന് പുറത്തിറങ്ങാൻ പോലും പറ്റാത്ത അവസ്ഥ; അതിനിടയിലൂടെ എന്റെ കല്യാണവും; ഒന്നും നോക്കാതെ അദ്ദേഹം എന്നോട് ചെയ്തത്; എന്നിട്ട് ആരോടും പറയരുതെന്നും ആവശ്യപ്പെട്ടു; ഓർത്തെടുത്ത് നടൻ
മലയാളത്തിന്റെ പ്രിയതാരം ശ്രീനിവാസന്റെ വിയോഗത്തിൽ തന്റെ വ്യക്തിപരമായ ഓർമ്മകൾ പങ്കുവെച്ച് നടൻ മണികണ്ഠൻ ആചാരി.
മണികണ്ഠൻ ആചാരിയുടെ വാക്കുകൾ..
ശ്രീനിവാസനൊപ്പം സിനിമകളിൽ അഭിനയിക്കാൻ സാധിച്ചിട്ടില്ലെങ്കിലും, തന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട നിമിഷമായ വിവാഹസമയത്ത് അദ്ദേഹം നൽകിയ വലിയ സഹായത്തെക്കുറിച്ച് മണികണ്ഠൻ വികാരാധീനനായി സംസാരിച്ചു. ലോക്ഡൗൺ പ്രതിസന്ധികൾ നിലനിന്നിരുന്ന കോവിഡ് കാലത്തായിരുന്നു മണികണ്ഠന്റെ വിവാഹം. അന്ന് സാമ്പത്തികമായി ബുദ്ധിമുട്ടിയപ്പോൾ സഹായത്തിനായി താൻ ശ്രീനിവാസനെ സമീപിച്ചിരുന്നു. മടിക്കാതെ തന്നെക്കൊണ്ടാകുന്ന സഹായം അദ്ദേഹം നൽകുകയും ചെയ്തു.
മാത്രമല്ല, വിവാഹത്തിലെ ആർഭാടങ്ങൾ ഒഴിവാക്കി ആ തുക സർക്കാരിന്റെ ദുരിതാശ്വാസ നിധിയിലേക്ക് നൽകാൻ മണികണ്ഠനെ പ്രേരിപ്പിച്ചത് ശ്രീനിവാസനായിരുന്നു. "ഈ സഹായത്തെക്കുറിച്ചൊന്നും ആരോടും പറയണ്ട" എന്ന കർശന നിർദ്ദേശവും അദ്ദേഹം അന്ന് നൽകിയിരുന്നു. കേവലം ഒരു അഭിനേതാവോ എഴുത്തുകാരനോ എന്നതിലുപരി, വലിയൊരു മനുഷ്യസ്നേഹിയായിരുന്നു അദ്ദേഹമെന്ന് മണികണ്ഠൻ അനുസ്മരിച്ചു.
സിനിമ എന്നാൽ സൗന്ദര്യമാണെന്ന ധാരണയെ പൊളിച്ചെഴുതിയ വ്യക്തിയാണ് ശ്രീനിവാസൻ. നടന്റെ യഥാർത്ഥ സൗന്ദര്യം അഭിനയത്തിലാണെന്ന് അദ്ദേഹം തെളിയിച്ചു. വരുംതലമുറയിലെ കലാകാരന്മാർക്ക് അദ്ദേഹം എന്നും വലിയൊരു പ്രചോദനമായിരിക്കുമെന്നും, ശ്രീനിവാസന്റെ വിയോഗം മലയാള സിനിമയ്ക്ക് നികത്താനാവാത്ത നഷ്ടമാണെന്നും മണികണ്ഠൻ കൂട്ടിച്ചേർത്തു. ചിരിയോടെ മാത്രം ഓർക്കാൻ കഴിഞ്ഞിരുന്ന ശ്രീനിവാസനെക്കുറിച്ചുള്ള ഓർമ്മകൾ ഇനിമുതൽ ഒരു നൊമ്പരമായിരിക്കുമെന്ന് പറഞ്ഞാണ് മണികണ്ഠൻ അവസാനിപ്പിച്ചത്.




