- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
വിജയ് ആരാധകർക്ക് സന്തോഷ വാർത്ത! ലിയോ സെൻസറിങ് പൂർത്തിയായി; ചിത്രത്തിന് യുഎ സർട്ടിഫിക്കറ്റ്; ട്രെയിലർ ഇന്നെത്തും
ചെന്നൈ: വിജയ് ആരാധകർ ഏറെ കാത്തിരിക്കുന്ന ചിത്രം ലിയോയുടെ സെൻസറിങ് പൂർത്തിയായി. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് യുഎ സർട്ടിഫിക്കറ്റ് ആണ് ലഭിച്ചത്. ചിത്രത്തിന്റെ സംഗീതം അനിരുദ്ധ് രവിചന്ദറിന്റേതാണ്. റിലീസ് ചെയ്ത രണ്ട് ലിറിക് വീഡിയോയും ഇതോടകം ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞു. ലിയോയുടെ ഓരോ അപ്ഡേറ്റും സാമൂഹ്യ മാധ്യമങ്ങളിൽ തരംഗം സൃഷ്ടിക്കുന്നുണ്ട്.
ലിയോയുടെ ട്രെയിലർ ഇന്ന് വൈകുന്നേരത്തോടെ പ്രേക്ഷകരിലേക്കെത്തും. ലോകേഷ് കനകരാജ് രചനയും സംവിധാനവും നിർവ്വഹിച്ച ലിയോ സെവൻ സ്‌ക്രീൻ സ്റ്റുഡിയോയാണ് നിർമ്മിക്കുന്നത്. ശ്രീ ഗോകുലം മൂവീസിന് വേണ്ടി ഗോകുലം ഗോപാലനാണ് ചിത്രത്തിന്റെ കേരളത്തിലെ വിതരണാവകാശം സ്വന്തമാക്കിയത്. ലിയോയുടെ ഓഡിയോ റിലീസ് ചടങ്ങ് ഈ വർഷം ഏറ്റവും കൂടുതൽ കാത്തിരുന്ന ഇവന്റുകളിൽ ഒന്നായിരുന്നു. എന്നാൽ സുരക്ഷാ പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി അണിയറപ്രവർത്തകർ പരിപാടി വേണ്ടെന്ന് വയ്ക്കുകയായിരുന്നു.
തൃഷ, സഞ്ജയ് ദത്ത്, അർജുൻ സർജ, പ്രിയ ആനന്ദ്, മിഷ്‌കിൻ, ഗൗതം വാസുദേവ് മേനോൻ, മൻസൂർ അലി ഖാൻ, സാൻഡി മാസ്റ്റർ, മാത്യു തോമസ് തുടങ്ങിയവർ സിനിമയുടെ ഭാഗമാണ്. ലോകേഷ് സിനിമാറ്റിക് യൂണിവേഴ്‌സിന്റെ ഭാഗമാകും ലിയോയും എന്ന പ്രതീക്ഷയിലാണ് സിനിമാപ്രേമികൾ.