- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ബോക്സോഫീസിലും ലിയോയുടെ കുതിപ്പ്; ആദ്യ ദിനം തന്നെ നേടിയത് 140 കോടിയിൽ; 'ബ്ലഡി സ്വീറ്റ്' ഓപ്പണിങ്; കേരളത്തിൽ നിന്ന് മാത്രം 11 കോടി
ചെന്നൈ: ദളപതി വിജയ്യുടെ ലിയോ സിനിമയ്ക്ക് ആവേശ സ്വീകരണമാണ് ലഭിച്ചിരിക്കുന്നചത്. ചിത്രത്തിന്റെ ആദ്യ ദിവസത്തെ കളക്ഷൻ റിപ്പോർട്ട് ഉഗ്രനാണ്. ആദ്യ ദിവസംകൊണ്ട് ചിത്രം 100 കോടി ക്ലബ്ബിൽ കയറി എന്നാണ് പുറത്തുവരുന്നത്. കേരളത്തിൽ നിന്നും 11 കോടി രൂപയാണ് ചിത്രം സ്വന്തമാക്കിയത്.
ആഗോള തലത്തിൽ നിന്ന് 140 കോടി കളക്ഷൻ ചിത്രം നേടിയതായാണ് റിപ്പോർട്ടുകൾ. തമിഴ്നാട്ടിൽ നിന്നുമുള്ള ആദ്യ ദിന കലക്ഷൻ 30 കോടിയാണ്. തമിഴ്നാട്, ആന്ധ്രപ്രദേശ്, കേരള, കർണാടക എന്നീ സംസ്ഥാനങ്ങളിൽ നിന്ന് 10 കോടിക്കു മേലെ കളക്ഷൻ നേടാൻ ലിയോയ്ക്കായി. ഈ റെക്കോർഡ് സൃഷ്ടിക്കുന്ന ആദ്യ ഇന്ത്യൻ നടനാണ് വിജയ്.
ആദ്യ ദിനം തന്നെ 100 കോടി നേടുന്ന വിജയ് ചിത്രമെന്ന റെക്കോർഡും ലിയോ സ്വന്തമാക്കി. ഇതുവരെ രജനിയുടെ 2.0 യും കബാലിയും മാത്രമാണ് 100 കോടി തൊട്ടിരിക്കുന്നത്. ഇന്ത്യയിൽ നിന്നു മാത്രമല്ല ലോകവ്യാപകമായി മികച്ച കളക്ഷനാണ് ചിത്രത്തിന് ലഭിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ. നോർത്ത് അമേരിക്കയിലും ഓസ്ട്രേലിയയിലും ഏറ്റവും മികച്ച ഓപ്പണിങ് നേടുന്ന ചിത്രമായിരിക്കുകയാണ് ലിയോ.
ചിത്രത്തിന്റെ നിർമ്മാതാക്കളായ സെവൻ സ്ക്രീൻ സ്റ്റുഡിയോ ഇതിനോടകം സിനിമയെ വിശേഷിപ്പിച്ചിരിക്കുന്നത് ബ്ലോക്ബസ്റ്റർ എന്നാണ്. മാസ്റ്ററിനു ശേഷം വിജയ്യും ലോകേഷ് കനകരാജും ഒന്നിക്കുന്ന ചിത്രത്തിനായി ആരാധകർ ഏറെ പ്രതീക്ഷയോടെയാണ് കാത്തിരുന്നത്. വിജയ് ആരാധകരെ പൂർണമായി തൃപ്തിപ്പെടുത്തുന്നതാണ് ചിത്രം എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
മറുനാടന് ഡെസ്ക്