- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അഭിനയിച്ച സിനിമകൾ വീണ്ടും കാണുന്ന ശീലമില്ല; ടൈറ്റാനിക് ഇതുവരെ കണ്ടിട്ടില്ല; കരിയറിലെ ഏറ്റവും പ്രധാനപ്പെട്ടത് ആ ചിത്രം; തുറന്ന് പറഞ്ഞ് ലിയോനാര്‍ഡോ ഡി കാപ്രിയോ
ന്യൂയോർക്ക്: കരിയറിലെ ഏറ്റവും ശ്രദ്ധേയമായ ചിത്രങ്ങളിലൊന്നായ 'ടൈറ്റാനിക്' കണ്ടിട്ടില്ലെന്ന ഹോളിവുഡ് നടൻ ലിയോനാര്‍ഡോ ഡി കാപ്രിയോയുടെ വെളിപ്പെടുത്തലിൽ ഞെട്ടി ആരാധകർ. 1997-ൽ ജെയിംസ് കാമറൂൺ സംവിധാനം ചെയ്ത ഈ ചിത്രം, ആർഎംഎസ് ടൈറ്റാനിക് കപ്പൽ ദുരന്തത്തെ ആസ്പദമാക്കി ഒരുക്കിയതാണ്. ചിത്രത്തിലെ ജാക്ക് ഡോസൺ എന്ന ലിയോനാര്‍ഡോയുടെ കഥാപാത്രം ഇന്നും പ്രേക്ഷകമനസ്സുകളിൽ മായാതെ നിൽക്കുന്നുണ്ട്.
പ്രമുഖ നടി ജെന്നിഫർ ലോറൻസുമായുള്ള ഒരു സംഭാഷണത്തിനിടെയാണ് ഡി കാപ്രിയോ ഈ വിവരം പങ്കുവെച്ചത്. ടൈറ്റാനിക് വീണ്ടും കാണുമോ എന്നായിരുന്നു അവതാരകയുടെ ചോദ്യം. 'ഇല്ല, ഞാനിതുവരെ ടൈറ്റാനിക് കണ്ടിട്ടില്ല എന്നായിരുന്നു താരത്തിന്റെ മറുപടി. താൻ അഭിനയിച്ച സിനിമകൾ വീണ്ടും കാണുന്ന ശീലം തനിക്കില്ലെന്നും, വളരെ വിരളമായി മാത്രമേ താൻ തന്റെ ചിത്രങ്ങൾ ആവർത്തിച്ച് കാണാറുള്ളൂ എന്നും അദ്ദേഹം വ്യക്തമാക്കി.
എന്നിരുന്നാലും, താൻ കണ്ടിട്ടുള്ള ഒരേയൊരു സിനിമ 'ദി ഏവിയേറ്റർ' ആണെന്ന് ഡി കാപ്രിയോ വെളിപ്പെടുത്തി. തന്റെ സിനിമാജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട സിനിമയായി കണക്കാക്കുന്നതും 'ദി ഏവിയേറ്റർ' ആണെന്നും താരം പറഞ്ഞു. ഈ ചിത്രം ചെയ്യുമ്പോൾ തനിക്ക് മുപ്പത് വയസ്സായിരുന്നെന്നും, അത് തന്റെ കരിയറിലെ ഒരു വഴിത്തിരിവായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതുവരെ മറ്റുള്ളവർ നിർദ്ദേശിക്കുന്ന റോളുകളിലേക്ക് എത്തപ്പെടുകയായിരുന്നു താൻ. എന്നാൽ, താൻ നിർമ്മിച്ച ആദ്യത്തെ സിനിമ 'ദി ഏവിയേറ്റർ' ആയിരുന്നെന്നും, അന്നാണ് തനിക്ക് സിനിമയോടുള്ള ഉത്തരവാദിത്വം പൂർണ്ണമായി തിരിച്ചറിഞ്ഞതെന്നും ലിയോനാര്‍ഡോ ഡി കാപ്രിയോ പറഞ്ഞു.




