- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
തൃഷയുടെ അഭിനയത്തിന് ചിന്മയിയുടെ ശബ്ദം ആത്മാവായി; നിരോധനത്തെക്കുറിച്ച് ഞാൻ അറിഞ്ഞിരുന്നില്ല: ലോകേഷ് കനകരാജ്
ചെന്നൈ: ദളപതി വിജയ്- ലോകേഷ് കനകരാജ് ചിത്രം ' ലിയോ' റിലീസിനായി കാത്തിരിക്കുകയാണ് ആരാധകർ. സൈബറിടത്തിൽ അടക്കം ഈ സിനിമയെ കുറിച്ചുള്ള ചർ്ച്ചയാണ് എങ്ങും. ഒക്ടോബർ 19ന് തിയേറ്ററുകളിലെത്തുന്ന ചിത്രം പലകാരണങ്ങൾ കൊണ്ടും ചർച്ചകളിൽ സജീവമാണ്. ലിയോയിൽ നടി തൃഷയ്ക്ക് ശബ്ദം നൽകിയിരിക്കുന്നത് ചിന്മയിയാണ്. ചിന്മയിയെ പ്രശംസിച്ച് ലോകേഷ് പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.
അനൗദ്യോഗിക വിലക്ക് ലംഘിച്ച് അവരെ സിനിമയിൽ പങ്കുചേർക്കാനുള്ള ലോകേഷിന്റെ തീരുമാനം ചിന്മയിയോടുള്ള ഐക്യദാർഢ്യമായാണ് തമിഴ് സിനിമ കാണുന്നത്. ഇത് നിഷേധിച്ച ലോകേഷ് ചിന്മയിയുടെ കഴിവ് കൊണ്ടാണ് സിനിമയുടെ ഭാഗമാക്കിയത് എന്നാണ് പറഞ്ഞത്.
ചിന്മയിയുടെ കഴിവ് സിനിമയ്ക്ക് ഗുണം ചെയ്തുവെന്നും തൃഷയുടെ അഭിനയത്തിന്റെ ആത്മാവ് ആ ശബ്ദമാണെന്നും ലോകേഷ് പറഞ്ഞു. 'എനിക്ക് റൊമാന്റിക് രംഗങ്ങൾ എഴുതാൻ കഴിയില്ല. പക്ഷേ, ലിയോയിൽ റൊമാൻസ് എഴുതുന്നതിൽ ഞാൻ നന്നായി ചെയ്തിട്ടുണ്ട് എന്നാണ് കരുതുന്നത്. വിജയും തൃഷയും ഈ സീനുകളിൽ മനോഹരമായി അഭിനയിച്ചു. ആ പ്രകടനത്തെ ന്യായീകരിക്കുന്ന ഒരു ശബ്ദം വേണമായിരുന്നു എനിക്ക്. ചിന്മയിയുടെ ശബ്ദം മാത്രമാണ് എന്റെ മനസ്സിൽ വന്നത്.'
'നിരോധനത്തെക്കുറിച്ച് ഞാൻ അറിഞ്ഞിരുന്നില്ല. എന്റെ സിനിമ ഭംഗിയായി പൂർത്തിയാക്കാൻ ആഗ്രഹിച്ചു. അങ്ങനെ ഞാൻ ചിന്മയിയെ വിളിച്ചു. തൃഷയുടെ അഭിനയത്തിന് ചിന്മയിയുടെ ശബദം ആത്മാവായി,' ഒരു അഭിമുഖത്തിൽ ലോകേഷ് പറഞ്ഞു. ലോകേഷ് കനകരാജിന് നന്ദിയറിയിച്ച് ചിന്മയി രംഗത്തുവന്നിരുന്നു. തമിഴിന് പുറമെ സിനിമയുടെ തെലുങ്ക്, കന്നഡ പതിപ്പുകളിലും ചിന്മയി തന്നെയാണ് തൃഷയ്ക്കു വേണ്ടി ഡബ്ബ് ചെയ്തിരിക്കുന്നത്.